അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ദ്വിവത്സര സമ്മേളനം മെയ് 15, 16, 17 തീയതികളില്‍ ന്യൂജേഴ്‌സിയിൽ

ന്യൂജേഴ്‌സി: ‘ഒരു മേഖല… ഒരു ഡബ്ല്യു.എം.സി…’ എന്ന മഹത്തായ സന്ദേശവുമായി അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക-സാമൂഹിക കൂട്ടായ്മകളിലൊന്നായ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അമേരിക്ക റീജിയന്റെ ദ്വിവത്സര സമ്മേളനം മെയ് 15 മുതല്‍ ന്യൂജേഴ്‌സിയില്‍ അരങ്ങേറുന്നു. സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ ആവേശകരമായി പുരോഗമിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 15, 16, 17 തീയതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള Delta Hotels by Marriott Somerset-ല്‍ നടക്കുന്ന ത്രിദിന സമ്മേളനം, അതിന്റെ പ്രമേയത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധേയമാവുകയാണ്.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമാത്രമല്ല, കാനഡയുള്‍പ്പെടെയുള്ള ഉത്തര അമേരിക്കന്‍ മേഖലകളില്‍ നിന്നുമുള്ള നൂറുകണക്കിന് പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ഈ മഹാസമ്മേളനം, സംഘടനാ ഐക്യത്തിന്റെയും മലയാളി സംസ്‌കാരത്തിന്റെ മഹത്വത്തിന്റെയും പ്രതീകമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സമ്മേളനത്തില്‍ കലാസാംസ്‌കാരിക പരിപാടികള്‍, ബിസിനസ്-നെറ്റ്‌വര്‍ക്കിംഗ് സെഷനുകള്‍, കുടുംബ സംഗമങ്ങള്‍, യുവജന-വനിതാ ഫോറങ്ങള്‍, പ്രചോദനാത്മക പ്രഭാഷണങ്ങള്‍, വിവിധ വിനോദപരിപാടികള്‍ എന്നിവയും അരങ്ങേറും. ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യത്തിനും സഹകരണത്തിനും പുതിയ ദിശാബോധം നല്‍കുന്ന വേദിയായിരിക്കും ഈ സമ്മേളനം എന്നാണു സംഘാടകര്‍ വ്യക്തമാക്കുന്നത്.

സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായി പിന്റോ കണ്ണംപള്ളി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍, ജോണ്‍ സാംസണ്‍, ജിനു തര്യന്‍ എന്നിവര്‍ സഹ-കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നു. ധനകാര്യ കമ്മിറ്റി ചെയര്‍മാനായി ലിബിന്‍ ബെന്നിയും സാങ്കേതിക സഹായത്തിനായി ജേക്കബ് എഫ്രേമും ചുമതലയേറ്റിട്ടുണ്ട്. രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാനായ അനീഷ് ജെയിംസിനൊപ്പം ഡോ. സൂസന്‍ ചാണ്ടി, ശ്രീമതി സ്മിത സോണി എന്നിവരുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

ചെയര്‍മാന്‍ ചാക്കോ കോയിക്കലത്ത്, പ്രസിഡന്റ് ജോണ്‍സണ്‍ തലച്ചേലൂര്‍, ജനറല്‍ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറര്‍ സാജി ബി. പുലിമൂട്ടില്‍ തുടങ്ങിയവരാണ് അമേരിക്ക റീജിയനെ നയിക്കുന്നത്. സംഗമത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...