കൗതുകങ്ങൾസിനിമ

പവിത്രത കളഞ്ഞു; നടിയുടെ വസ്ത്രധാരണത്തെ ചൊല്ലി കുറ്റപ്പെടുത്തൽ

തിരുവനന്തപുരത്ത് ഒരു ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിൽ നടി ഐശ്വര്യ ലക്ഷ്മി പങ്കെടുത്തതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഓഫ്‌വെെറ്റ് വെസ്റ്റേൺ ഔട്ട്ഫിറ്റ് ധരിച്ചാണ് നടി പരിപാടിയിൽ എത്തിയത്. എന്നാൽ പരിപാടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്. നടിയുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് കുറ്റപ്പെടുത്തൽ.

‘സിനിമയൊക്കെ ഇപ്പോൾ കുറവല്ലേ, അതുകൊണ്ടാണോ ഇങ്ങനെയുള്ള വസ്ത്രം ധരിച്ച് ഇറങ്ങിയത്’. ‘നാണമാവുന്നില്ലേ?, ലജ്ജാകരം’, ‘വിളക്ക് കൊളുത്താൻ പറ്റിയ വേഷവിധാനം. ആ വിളക്കിന്റെയും, പേരിന്റെയും പവിത്രത കളഞ്ഞു’, ‘കഷ്ടം എന്നല്ലാതെ എന്തു പറയാൻ’, ‘ഇവൾക്കൊന്നും നാണവും മാനവുമില്ലേ’, ‘നിലവിളക്കുംനാണിച്ചിട്ടുണ്ടാകാം’, ‘ഒരു പാരിപാടിക്ക് വരുമ്പോൾ കുറച്ചും കൂടി മാന്യമായി വസ്ത്രം ധരിച്ച് വരിക. നിലവിളക്ക് കൊളുത്തുക എന്നത് വളരെ ഭക്തിയോടെ ചെയ്യേണ്ട കാര്യം ആണ്. വളരെ മോശം ആയിപ്പോയി.’- ഇങ്ങനെ പോകുന്നു കമന്റുകൾ.

ഈ വർഷം ആദ്യം ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയത് വലിയ ചർച്ചയായിരുന്നു. ഐശ്വര്യ ലക്ഷ്മി അന്ന് ധരിച്ചിരുന്ന വസ്ത്രമാണ് അതിനും കാരണം. സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഈ വേഷം ഉദ്ഘാടനത്തിന് അനുയോജ്യമല്ലെന്നായിരുന്നു അന്ന് ഉയർന്ന വിമർശനം.

പിന്നാലെ അതിന് മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. അതൊരു ഫാഷൻ മിസ്ജഡ്ജ്മെന്റായിരുന്നുവെന്നാണ് താരം പറഞ്ഞത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...