അമേരിക്കൻ വാർത്ത

ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ചിൽഡ്രൻസ് ഡേ ആഘോഷിച്ചു

ന്യൂയോർക്ക് : ജാക്സൺ ഹൈറ്റ്സ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ ഈവർഷത്തെ ചിൽഡ്രൻസ് ഡേ പരിപാടി വികാരി റവ.ഫാ.ജോൺതോമസ് ആലുമ്മൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. എം ജി ഒ സി എസ് എം ൽ ഡൽഹി, കോട്ടയം, അടൂർ എന്നിവടങ്ങളിൽ നേതൃത്വം നൽകിയ റവ.ഫാ.കെ ജി. അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തുകയും ഈ വർഷത്തെ സന്ദേശമായി തമ്മിൽ തമ്മിൽ സ്നേഹിപ്പീൻ എന്ന ഗാനം കുട്ടികളെ പരിശീലിപ്പികുകയും ചെയ്തു. 

യോഗത്തിന് ഇടവക സെക്രട്ടറി ഗീവർഗീസ് ജേക്കബ് സ്വാഗതവും സണ്ടേസ്കൂൾ വൈസ് പ്രിൻസിപ്പൽ ശില്പ തര്യൻ കൃതജ്ഞതയും പറഞ്ഞു.

സ്റ്റീഫൻ തര്യൻ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

ഇടവകയിൽ ആരാധനയ്ക്ക് ശേഷം സണ്ടേസ്കൂൾ കുട്ടികൾക്ക് വളരെ കുറച്ച് സമയം മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ ഈ മാസം ആദ്യം മുതൽ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 9 മണി മുതൽ 10 മണി വരെ സൂമിലൂടെ(Zoom) സണ്ടേസ്കൂൾ കുട്ടികളുടെ മാതാപിതാക്കൾക്ക് വേണ്ടി പ്രത്യേക ക്ളാസ് ക്രമീകരിച്ചിട്ടുണ്ട് എന്ന് സണ്ടേസ്കൂൾ പ്രിൻസിപ്പൽ ബിജി വർഗീസ് അറിയിച്ചു. 


ഫ്ളോറിഡയിൽ നിന്നുള്ള ഫാ.ഡോ.ജേക്കബ് മാത്യു ഈ ക്ളാസ്സുകൾ നയിക്കുന്നതാണ്.

“അനുദിന ജീവിതത്തിൽ ഓർത്തഡോക്സ് വിശ്വാസത്തിൽ വേരൂന്നിയ ക്രിസ്താഷ്ഠിത തലമുറ ” എന്നതാണ് വിഷയം.

മാതാപിതാക്കൾക്കും കുട്ടികൾക്കും വിശ്വാസകാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് നിവാരണം ഉണ്ടാക്കുവാൻ ഇത് സഹായിക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...