കൗതുകങ്ങൾസിനിമ

അന്ന് കാവ്യയുടെ കുട്ടിക്കാലം,​ ആദ്യ അഭിനയം ഓർത്തെടുത്ത് കല്യാണി പണിക്കർ

ഷറഫുദ്ദീന്റെ നായികയായി കല്യാണി പണിക്കർ അരങ്ങേറ്റം കുറിച്ച മധു വിധു തിയേറ്ററിൽ മികച്ച അഭിപ്രായം നേടുന്നു . നടി ബിന്ദുപണിക്കരുടെ മകളാണ് കല്യാണി. എന്നാൽ കല്യാണിയുടെ ആദ്യചിത്രമല്ല മധുവിധു, ഒരു വയസാകുന്നതിന് മുൻപ് മഴമേഘപ്രാവുകൾ എന്ന ചിത്രത്തിൽ ബിന്ദുപണിക്കരുടെ മകളായി കല്യാണി അഭിനയിച്ചിട്ടുണ്ട്. കാവ്യമാധവന്റെ കുട്ടിക്കാലം ആയിരുന്നു അത്.

”ആ സിനിമയിൽ കാവ്യചേച്ചിയുടെ അമ്മയായി അഭിനയിക്കുന്നത് എന്റെ അമ്മയായിരുന്നു. ഷൂട്ടിന് വേണ്ടി കൊണ്ടുവന്ന കുട്ടി ഭയങ്കര കരച്ചിലൊക്കെയായപ്പോ എന്നെ വച്ച് സീനുകൾ പൂർത്തിയാക്കി . എനിക്ക് അന്ന് ഒരുവയസുപോലും ആയിട്ടില്ല”” കല്യാണിയുടെ വാക്കുകൾ. മധുവിധുവിൽ കല്യാണിയുടെ അച്ഛനായി എത്തുന്നത് സായ് കുമാർ തന്നെയാണ്. സിനിമയിലും സായി അച്ഛനൊപ്പം അഭിനയിച്ച് തുടക്കം കുറിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കല്യാണി. മധുവിധുവിൽ ബിന്ദു പണിക്കർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...