അമേരിക്കൻ വാർത്തസിനിമ

ബിജു നാരായണൻ ലൈവ് മ്യൂസിക് ഷോ മെയ്‌ 3 ഞായറാഴ്ച (ഇന്ന് ) വൈകിട്ട് 5.30 ന്

ഡാളസ്: മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ നേതൃത്വത്തിൽ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ നടത്തുന്നതോടൊപ്പം ഡാളസിലെ സംഗീതാസ്വാദകർക്കായി പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ലൈവ്മ്യൂസിക് ഷോ അരങ്ങേറുന്നു.

മെയ് 3 ഞായറാഴ്ച (ഇന്ന് ) വൈകുന്നേരം 5:30-ന് മാർത്തോമാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234)വെച്ച് നടത്തപ്പെടുന്ന ഈ പ്രോഗ്രാമിലേക്ക് ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർഅറിയിച്ചു.

ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ഈ സംഗീത വിരുന്ന് പുതുതലമുറക്ക് മലയാളി പാരമ്പര്യത്തിന്റെ സംഗീതസൗന്ദര്യം പരിചയപ്പെടുത്തുവാനുള്ള അവസരവും,സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിക്കുന്ന സാംസ്കാരിക വേദിയും ആയിരിക്കും എന്ന് ഇടവക വികാരി റവ. എബ്രഹാം വി.സാംസൺ, സഹ വികാരി ജെസ്വിൻ എസ്.ജോൺ എന്നിവർ അഭിപ്രായപ്പെട്ടു.

സംഗീതാസ്വാദകർക്കായി ഒരുക്കിയിരിക്കുന്ന ഈ വേദിയിൽ ഭക്തിഗാനങ്ങൾ, സിനിമാഗാനങ്ങൾ, ഹൃദയസ്പർശിയായ മേളങ്ങൾ എന്നിവയുടെ സമന്വയംഉണ്ടായിരിക്കും. മികച്ച സംഗീതജ്ഞന്മാരുടെ കൂട്ടായ്മയിൽ അവതരിപ്പിക്കുന്ന ഈ ലൈവ് ഓർക്കസ്ട്ര പ്രോഗ്രാം പ്രേക്ഷകർക്ക് ഒരു വിസ്മയകരമായ സംഗീതാനുഭവം ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : ജോബി ജോൺ. 214-235-3888, റോബി ജെയിംസ്. 817-696-7450 ആരോൺ എബ്രഹാം. 940-312-8012അലക്സ് ചാക്കോ. 214-938-1345എബി ജോർജ്. 214-529-7468
https://us.justeasybook.com/events/sks2-dallas

Report ഷാജി രാമപുരം

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...