അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

രാജസ്ഥാൻ റോയൽസിനെ ഏറ്റെടുത്ത് ലക്ഷ്മി മിത്തലും അദാർ പൂനാവാലയും; 15,600 കോടിയുടെ വമ്പൻ കരാർ

ജയ്പുർ: ഐ.പി.എൽ. ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി വ്യവസായി ലക്ഷ്മി എൻ. മിത്തലും മകൻ ആദിത്യ മിത്തലും അദാർ പൂനാവാലയും. ഏകദേശം 15,600 കോടി രൂപയ്ക്കാണ് (1.65 ബില്യൺ ഡോളർ) ടീമിനെ ഇവർ ഏറ്റെടുത്തത്.

കൽ സോമാനി-റോബ് വാൾട്ടൺ-ഷീല ഫോർഡ് ഹാംപ് കൺസോർഷ്യം ലേലത്തിൽനിന്ന് പിന്മാറിയതിനെത്തുടർന്നാണ് മിത്തൽ കുടുംബവും പൂനാവാലയും ചേർന്ന് ഈ ഇടപാട് നടത്തിയത്. ബി.സി.സി.ഐ., സി.സി.ഐ., ഐ.പി.എൽ. ഗവേണിങ് കൗൺസിൽ എന്നിവയുൾപ്പെടെയുള്ള നിയന്ത്രണ ഏജൻസികളുടെ അനുമതി ലഭിക്കുന്നതോടെ ഈ നടപടികൾ പൂർത്തിയാകും.

പുതിയ കരാർ പ്രകാരം മിത്തൽ കുടുംബത്തിന് രാജസ്ഥാൻ റോയൽസിൽ ഏകദേശം 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. അദാർ പൂനാവാലയ്ക്ക് 18 ശതമാനം ഓഹരികളും ലഭിക്കും. നിലവിലെ ഉടമയായ മനോജ് ബദാലെ ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് ബാക്കി 7 ശതമാനം ഓഹരികൾ കൈവശമുണ്ടാകും.

ലക്ഷ്മി എൻ. മിത്തൽ, ആദിത്യ മിത്തൽ, വാനിഷ മിത്തൽ-ഭാട്ടിയ, അദാർ പൂനാവാല, മനോജ് ബദാലെ എന്നിവരടങ്ങുന്നതായിരിക്കും ടീമിന്റെ പുനഃസംഘടിപ്പിച്ച പുതിയ ഭരണസമിതി. ഐ.പി.എൽ. ടീമിന് പുറമെ ദക്ഷിണാഫ്രിക്കയിലെ പാൾ റോയൽസ്, കരീബിയനിലെ ബാർബഡോസ് റോയൽസ് എന്നീ ടീമുകളും ഈ ഇടപാടിലൂടെ പുതിയ ഉടമസ്ഥരുടെ കീഴിലാകും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...