അമേരിക്കൻ വാർത്ത

റവ. ജീവൻ ജോണിന് ഐസിഇസിഎച്ച് യാത്രയയപ്പ് നൽകി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ 3 വർഷത്തെ ശുശ്രൂഷകൾക്കു ശേഷം ചെന്നൈ ആവഡി സെന്റ് ആൻഡ്രൂസ് മാർത്തോമാ ഇടവക വികാരിയായി സ്ഥലം മാറിപ്പോകുന്ന ട്രിനിറ്റി മാർത്തോമാ ഇടവക അസി.വികാരി റവ. ജീവൻ ജോണിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നൽകി.

ഏപ്രിൽ 25ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫ്‌ഫോർഡ് മാർത്തോമാ  പാഴ്സസനേജിൽ    വച്ച് നടന്ന പ്രത്യേക സമ്മേളനത്തിൽ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ സ്‌നോഹോപഹാരം അച്ചന് സമർപ്പിച്ചു.  ICECH ന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജീവൻ അച്ചൻ രണ്ടു വര്ഷക്കാലം സ്പോർട്സ് കൺവീനർ ആയും ബൈബിൾ ക്വിസ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു  

തുടർന്ന് പ്രസിഡണ്ട് റവ.ഫാ. ഡോ . ഐസക് പ്രകാശ്‌, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ,  പിആർഓ ജീമോൻ റാന്നി, ഷീനാ പുന്നൂസ് തുടങ്ങിയവർ ജീവൻ അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു.

റവ. ജീവൻ ജോണും മെർലി കൊച്ചമ്മയും ഹൂസ്റ്റണിലെ തങ്ങളുടെ നല്ല അനുഭവങ്ങൾ പങ്കു വച്ചുകൊണ്ടു മറുപടി പ്രസംഗങ്ങൾ നടത്തി.

Report ജീമോൻ റാന്നി – പിആർഓ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...