അമേരിക്കൻ വാർത്തകുട്ടി വാർത്ത

അമ്മയില്ല, വക്കീലില്ല; ഹൂസ്റ്റൺ കോടതിയിൽ 10 വയസ്സുകാരൻ ഒറ്റയ്ക്ക്, വിവാദം

അമേരിക്കയിൽ അഭയാർഥികൾക്ക് വേണ്ടിയുള്ള കോടതിയിൽ (ഇമിഗ്രേഷൻ കോടതി) 10 വയസ്സുകാരന് നിയമസഹായം നിഷേധിച്ചതായി പരാതി. കഴിഞ്ഞയാഴ്ച ഹൂസ്റ്റണിൽ കോടതിയിൽ എത്തിപ്പിച്ചപ്പോൾ വിൽഫ്രെഡോ ഗോമസിന് സഹായത്തിന് അഭിഭാഷകൻ പോലുമുണ്ടായിരുന്നില്ല. കുട്ടിയുടെ അമ്മ നെക്‌സോളിയെ ഡിസംബറിൽ ട്രാഫിക് സ്‌റ്റോപ്പിൽ നിന്ന് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തിരുന്നു.

വെനസ്വേലയിൽ നിന്നുള്ള കുട്ടിയെ ഇക്വഡോറിലേക്ക് നാടുകടത്താനാണ് യുഎസ് ഇമിഗ്രേഷൻ വകുപ്പ് ശ്രമിക്കുന്നത്. ഇതിനായിട്ടാണ് കുട്ടിയെ കോടതിയിലെത്തിച്ചത്. കോടതിയിൽ ആദ്യ തവണയായതിനാൽ താൻ ഭയന്നുപോയിയെന്ന് വിൽഫ്രെഡോ ഗോമസ് വെളിപ്പെടുത്തി. കുട്ടി സ്വയം കേസ് വാദിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

അമേരിക്കയിൽ ബന്ധുക്കളില്ലാത്തതിനാൽ നെക്‌സോളിയുടെ മുൻ തൊഴിലുടമ മാരിഫ് മോസ്‌ക്രയാണ് നിലവിൽ കുട്ടിയുടെ രക്ഷാധികാരി. കുട്ടിയെ നാടുകടത്താൻ സർക്കാർ നടപടികൾ ആരംഭിച്ചതായി അറിയിക്കുന്ന കത്ത് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ നിന്ന് അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

വിൽഫ്രെഡോയുടെ ശരീരഭാരം കുറയുകയും സ്‌കൂളിലെ മാർക്ക് കുറയുകയും ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. നെക്‌സോളിയെ മോചിപ്പിക്കാനും വിൽഫ്രെഡോയ്‌ക്കെതിരായ നാടുകടത്തൽ കേസ് ഉടൻ അവസാനിപ്പിക്കാനും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജന്റുമാരോട് ആവശ്യപ്പെട്ട ടെക്‌സസിലെ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജോക്വിൻ കാസ്‌ട്രോ രംഗത്ത് വന്നിട്ടുണ്ട്.

നെക്‌സോളിക്ക് വർക്ക് പെർമിറ്റ് ഉണ്ട്. അവർ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുകയായിരുന്നു. ഐസിഇ അവളെ മോചിപ്പിക്കുകയും വിൽഫ്രെഡോയെ ഉടൻ നാടുകടത്താനുള്ള കേസ് അവസാനിപ്പിക്കുകയും വേണം. പത്തു വയസ്സുകാരനെ കുട്ടിയെപ്പോലെയാണ് പരിഗണിക്കേണ്ടത് കുറ്റവാളിയിട്ടില്ലെന്നും കാസ്‌ട്രോ കൂട്ടിച്ചേർത്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...