അമേരിക്കൻ വാർത്ത

ഫിലഡല്‍ഫിയായിൽ മാപ്പ്‌ മദേഴ്സ്‌ ഡേ ആഘോഷം മെയ്‌ 9ന് 5 മണിക്ക്‌

ഫിലഡല്‍ഫിയ: മാപ്പ്‌ ഈ വര്‍ഷത്തെ മദേഴ്‌സ്‌ ഡേ ആഘോഷം മെയ്‌ 9 ശനിയാഴ്ച അഞ്ചുമണിക്ക്‌ മാപ്പ്‌ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ( 7733 Castor Avenue,Philadelphia PA 19252)  വച്ച്  വിപുലമായി നടത്തപ്പെടുന്നു .

മുഖ്യാതിഥിയായി എത്തുന്നത്‌  പട്രിഷ്യ ഉമാശങ്കര്‍ ആണ്‌ (ഡയറക്ടര്‍ ഓഫ്‌ മീഡിയ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍സ്‌ IAPC & GOPIO,ഡാളസ്‌ ). കൂടാതെ മിസ്സിസ്‌ റീജ ഷിബു മോടിവേഷണല്‍ സ്പിച്ച്‌ നടത്തുന്നു.

 തുടര്‍ന്ന്‌ അവസാനം ഇല്ലാത്ത പ്രണയം തന്ന്‌ തിരികെ ചോദിക്കാതെ സ്നേഹിക്കാന്‍ പഠിപ്പിച്ച അമ്മമാരെ ആദരിക്കുന്ന ചടങ്ങും വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്‌
വുമണ്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ മില്ലി ഫിലിപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷം വിജയകരമാക്കാൻ പ്രോഗ്രാം കോഡിനേറ്റേഴ്‌സ്‌ ആയി അഷിത ശ്രീജിത്ത്‌, ദീപ തോമസ്‌ ,ഫെയ്ത്ത്‌ എല്‍ദോ, ലിസി തോമസ്‌ ,സോയ നായര്‍ എന്നിവരും പങ്കാളികളാകുന്നു.

അമ്മ “അത്‌ വെറും രണ്ടക്ഷരം മാത്രമല്ല, ആ രണ്ട്‌ അക്ഷരത്തില്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നത്‌ സ്നേഹമാണ്‌ മാതൃത്വത്തിന്റെ മഹത്വമാണ്‌ ഓരോ മാത്യദിനവും നമ്മെ ഓര്‍മിപ്പിക്കുന്നത്‌. വീഴുമ്പോള്‍ കൈപിടിച്ച്‌ നടത്തിയും തളരുമ്പോള്‍ തോളോട്‌ ചേര്‍ത്തും എന്നും കരുതലായി ഒപ്പം ഉണ്ടായിരിക്കുന്ന അമ്മമാര്‍ക്കായി ഈ ദിനം മാറ്റിവയ്ക്കാം.

വുമണ്‍സ്‌ ഫോറത്തിനൊപ്പം മാപ്പിന്റെ ഭരണസമിതി കൊച്ചുമോന്‍ വയലത്തിലും എല്‍ദോ വര്‍ഗീസും,ജോണ്‍സണ്‍ മാത്യുവും ഏവരെയും ഈ ആഘോഷത്തിലേക്ക്‌ സ്വാഗതംചെയ്യുന്നു . 

Report സജു വര്‍ഗീസ്‌ മാപ്പ്‌ പി ആര്‍ ഒ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...