കായികംപ്രധാന വാർത്ത

ഐ​പി​എ​ൽ: പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​വേ​ശ ജ​യം

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​വേ​ശ ജ​യം. അ​വ​സാ​നം ഓ​വ​ർ വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യി​ച്ച​ത്.

പ​ഞ്ചാ​ബ് ഉ‍​യ​ർ​ത്തി​യ 223 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്ന​ത്. ഡോ​ണോ​വ​ൻ ഫെ​രേ​ര​യു​ടെ​യും യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ​യും ശു​ഭം ദു​ബെ​യു​ടെ​യും റി​യാ​ൻ പ​രാ​ഗി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

‌ഡോ​ണോ​വ​ൻ 52 റ​ൺ​സും ജ​യ്സ്വാ​ൾ 51 റ​ൺ​സും സൂ​ര്യ​വ​ൻ​ഷി 43 റ​ൺ​സും എ​ടു​ത്ത​പ്പോ​ൾ ദു​ബെ 31 റ​ൺ​സും പ​രാ​ഗ് 29 റ​ൺ​സും സ്കോ​ർ ചെ​യ്തു.

പ​ഞ്ചാ​ബി​ന് വേ​ണ്ടി യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. അ​ർ​ശ്ദീ​പ് സിം​ഗ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 222 റ​ൺ​സെ​ടു​ത്ത​ത്.

പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും മാ​ർ​ക​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 62 റ​ൺ​സെ​ടു​ത്ത സ്റ്റോ​യി​നി​സാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ്സ്കോ​റ​ർ. 22 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ്റ്റോ​യി​നി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

പ്ര​ഭ്സി​മ്രാ​ൻ 59 റ​ൺ​സാ​ണെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും കൂ​പ്പ​ർ കോ​ണോ​ലി​യും 30 റ​ൺ​സ് വീ​ത​വും പ്രി​യാ​ൻ​ഷ് ആ​ര്യ 29 റ​ൺ​സു​മെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി യാ​ഷ് രാ​ജ് പു​ഞ്ച ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും നാ​ന്ദ്രെ ബ​ർ​ഗ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ 12 പോ​യി​ന്‍റാ​യ രാ​ജ​സ്ഥാ​ൻ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സീ​സ​ണി​ൽ ആ​ദ്യ പ​രാ​ജ​യം നേ​രി​ട്ടെ​ങ്കി​ലും 13 പോ​യി​ന്‍റു​ള്ള് പ​ഞ്ചാ​ബ് ത​ന്നെ​യാ​ണ് ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

ആനുകാലികംപ്രധാന വാർത്ത

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയെന്ന് മോദി; മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചേ മതിയാകൂവെന്ന് കോക്രോച് പാർട്ടി; പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ...