അമേരിക്കൻ വാർത്ത

റിസറക്ഷൻ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയി പ്രവർത്തിച്ച ശേഷം വിരമിച്ച സിസിലി വെട്ടത്തിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

ചിക്കാഗോ : 35 വർഷം ടാൽകോട്ട് റിസറക്ഷൻ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയി പ്രവർത്തിച്ച ശേഷം ഈയിടെ വിരമിച്ച സിസിലി വെട്ടത്തിന് സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

ഏപ്രിൽ 24 വെള്ളിയാഴ്ച മോർട്ടൻ ഗ്രോവ് ക്നാനായ ചർച്ച് ആഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശ്രീ ബിജു മുണ്ടക്കൽ അവതാരകനായിരുന്നു.കോർഡിനേറ്റർമാരായ ശ്രീ സണ്ണി സ്കറിയ ,ശ്രീ വിജയൻ വിൻസെന്റ് ,ശ്രീ ഫിലിപ്പ് സ്റ്റീഫൻ ,ശ്രീ ജോമോൻ മാത്യു ,ശ്രീമതി ജയ്മോൾ ചെറിയാൻ എന്നിവർ സംസാരിച്ചു .

ശ്രീമതി സിസിലി വെട്ടത്തിന് യാത്രയയപ്പ് നല്കിയതോടൊപ്പം മുൻപ് വിരമിച്ച സൈമൺ ചക്കാലപ്പടവിൽ, ജോയ് നെല്ലാമറ്റം ,സിറിയക് അബ്രഹാം , മറിയാമ്മ തോമസ് ,രാമചന്ദ്രൻ എന്നിവരെയും ആദരിച്ചു .

ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട് ജെസ്സി റിൻസി , കോർഡിനേറ്റർമാരായ ശ്രീ സണ്ണി സ്കറിയ ,ശ്രീ വിജയൻ വിൻസെന്റ് ,ശ്രീ ഫിലിപ്പ് സ്റ്റീഫൻ, ശ്രീ ബിജു മുണ്ടക്കൽ ,ശ്രീ ജോമോൻ മാത്യു ,ശ്രീമതി ജയ്മോൾ ചെറിയാൻ എന്നിവർ ചേർന്ന് സിസിലി വെട്ടത്തേയും മറ്റ് വിരമിച്ചവരെയും ഫലകം നൽകി ആദരിച്ചു .

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...