കേരള വാർത്തപ്രധാന വാർത്ത

പാ​വ​റ​ട്ടി തി​രു​നാ​ൾ; വെ​ടി​ക്കെ​ട്ട് ന​ട​ത്തേ​ണ്ട​ന്നു തീ​രു​മാ​നം

പാ​വ​റ​ട്ടി: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ശ​തോ​ത്ത​ര സു​വ​ർ​ണ​ജൂ​ബി​ലി തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് ദേ​വാ​ല​യ ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ മി​ഴി​തു​റ​ന്നു. പാ​വ​റ​ട്ടി സെ​ന്‍റ് തോ​മ​സ് ആ​ശ്ര​മാ​ധി​പ​ൻ ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ട് സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ച​തോ​ടെ ദേ​വാ​ല​യ​വും പ​രി​സ​ര​വും ബ​ഹു​വ​ർ​ണ ദീ​പ​പ്ര​ഭ​യി​ൽ മു​ങ്ങി. തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ഡോ. ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ട​ത്തു കൈ​ക്കാ​ര​ൻ ജോ​സ​ഫ് ലി​യോ , തി​രു​നാ​ൾ ദീ​പാ​ല​ങ്കാ​ര ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി.​ജെ.​വി​ൻ​സ​ന്‍റ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്പെ​ഷൽ ഇ​ഫ​ക് റ്റോ​ടു​കു​ടി​യ ദീ​പാ​ല​ങ്കാ​ര ദൃ​ശ്യ​വി​സ്മ​യം ഒ​രി​ക്കി​യ​ത് എ​ഐ, ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്. തു​ട​ർ​ന്ന് തെ​ക്കു​ഭാ​ഗം വെ​ടി​ക്കെ​ട്ട് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​മു​റ്റ​മേ​ളം ന​ട​ന്നു.

വൈ​കീ​ട്ട് 5.30ന് ​ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ന​വീ​ക​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പു​ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സ​മൂ​ഹ​ദി​വ്യ​ബ​ലി​യും, കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ക്കും.

രാ​ത്രി എ​ട്ടി​നു തി​രു​നാ​ൾ സൗ​ ഹൃ​ദ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ തി​രു​ന​ട​യ്ക്ക​ൽ​മേ​ളം അ​ര​ങ്ങേ​റും.

രാ​ത്രി വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ​ത്തി സ​മാ​പി​ക്കും.

വെ​ടി​ക്കെ​ട്ട് ന​ട​ത്തേ​ണ്ട​ന്നു തീ​രു​മാ​നം

പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നാ​ലു വെ​ടി​ക്കെ​ട്ടു​ക​ളും ന​ട​ത്തേ​ണ്ട​ന്ന് തീ​രു​മാ​നി​ച്ചു. മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​നാ​ൾ വെ​ടി​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി,ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലെ​യും മേ​യ് മൂ​ന്നി​നു​ള്ള എ​ട്ടാ​മി​ട തി​രു​നാ​ളി​ലെ​യും വെ​ടി​ക്കെ​ട്ടു​ക​ളാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വെ​ടി​ക്കെ​ട്ടു​ക​ളും ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വും അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ മു​ണ്ട​ത്തി​ക്കോ​ട് അ​പ​ക​ട​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും സാ​ഹോ​ദ​ര്യ​വും മു​ന്നി​ൽ​ക്ക​ണ്ട് വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്നു​വെ​ന്നും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ ഡോ. ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി, വെ​ടി​ക്കെ​ട്ട് ക​മ്മി​റ്റി ക​ൺ​വീ​ന​ർ സു​ബി​രാ​ജ് തോ​മ​സ്, ന​ട​ത്തു​കൈ​ക്കാ​ര​ൻ ജോ​സ​ഫ് ലി​യോ, ബാ​ബു ആ​ന്‍റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...