കേരള വാർത്തപ്രധാന വാർത്ത

ജസ്റ്റിസ് കുര്യൻ ജോസഫ് വൈഎംസിഎ ദേശീയ അധ്യക്ഷൻ

കൊച്ചി: വൈഎംസിഎ ദേശീയ പ്രസിഡന്റായി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം വൈഎംസിഎയിൽ ചേർന്ന ത്രിവത്സര കൗൺസിലിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ജസ്റ്റിസ് കുര്യൻ ജോസഫിനെ തിരഞ്ഞെടുത്തത്. നിലവിലെ ദേശീയ പ്രസിഡന്റ് വിൻസെന്റ് ജോർജിനെ ജസ്റ്റിസ് കുര്യൻ ജോസഫ് പരാജയപ്പെടുത്തി. 

മറ്റ് ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാരായി കെ.എസ്. പ്രേമാനന്ദ് (വൈഎംസിഎ ശിവഗംഗ), ടി.സുമൻ ത്യാഗരാജ് (വൈഎംസിഎ വൈഎസ്ആർ തടിഗടപ്പ വിജയവാഡ), അണ്ടർ 30 വൈസ് ചെയർപേഴ്സണായി മഹിമ തുർക്കി അഗർവാൾ (വൈഎംസിഎ ന്യൂ ബദാഗഡ്), ദേശീയ ട്രഷററായി ഡോ. പീറ്റർ വിൽസൺ പ്രഭാകർ (വൈഎംസിഎ പുത്തൂർ) എന്നിവരെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. 

‌ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിൽ ജസ്റ്റിസ്, വൈഎംസിഎ ചെന്നൈ ഫിസിക്കൽ എജ്യുക്കേഷൻ കോളേജ് ചെയർമാൻ അടക്കമുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഒക്കൽ വൈഎംസിഎ അംഗമാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...