ആനുകാലികംപ്രധാന വാർത്തസിനിമ

വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നതിൽ അന്വേഷണം

തമിഴ് സൂപ്പർ താരം വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകൻ’ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപേ ഇന്റർനെറ്റിൽ ചോർന്നത് സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഭാഗങ്ങൾ നിയമവിരുദ്ധമായി ഓൺലൈനിൽ പ്രചരിക്കുന്നത് സിനിമയുടെ അണിയറ പ്രവർത്തകർക്കും ആരാധകർക്കും വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ്.

സിനിമയുടെ ക്ലിപ്പുകളോ മുഴുവൻ ഭാഗമോ ഡൗൺലോഡ് ചെയ്യുന്നതോ, സൂക്ഷിക്കുന്നതോ, മറ്റുള്ളവർക്ക് അയച്ചു കൊടുക്കുന്നതോ ആയ പ്രവൃത്തികൾ കുറ്റകരമാണെന്ന് കെ.വി.എൻ പ്രൊഡക്ഷൻസ് അറിയിച്ചു. കുറ്റവാളികളെ കണ്ടെത്താൻ ഫോറൻസിക് അന്വേഷണം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ സിവിലായും ക്രിമിനലായും ഉള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നിർമാണ കമ്പനി വ്യക്തമാക്കി.

‘വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, എക്‌സ്, യൂട്യൂബ്, വെബ്‌സൈറ്റുകൾ, ടോറന്റുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഡിജിറ്റൽ മാധ്യമം വഴി ജന നായകൻ എന്ന ചിത്രത്തിന്റെ ചോർന്ന രംഗങ്ങളോ ക്ലിപ്പുകളോ ഡൗൺലോഡ് ചെയ്യുകയോ, ഫോർവേഡ് ചെയ്യുകയോ, ഷെയർ ചെയ്യുകയോ, അപ്‌ലോഡ് ചെയ്യുകയോ, റീപോസ്റ്റ് ചെയ്യുകയോ, സംഭരിക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റവും കോപ്പിറൈറ്റ് ലംഘനവുമാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും ക്രിമിനൽ നടപടിക്ക് വ്യക്തിപരമായി ഉത്തരവാദിയായിരിക്കും. ‘ജന നായകന്റെ’ രംഗങ്ങൾ നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്യുകയും ഫോർവേഡ് ചെയ്യുകയും ചെയ്ത വ്യക്തിക്കെതിരെ ഇതിനോടകം തന്നെ ഉചിതമായ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇത്തരം നിയമവിരുദ്ധ പ്രചാരണങ്ങളിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കെതിരെയും തുടർ നടപടികൾ സജീവമായി സ്വീകരിക്കുന്നുണ്ട്.’ നിർമാതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

‘ജനനായക’നുമായി ബന്ധപ്പെട്ട ലീക്കായ ഏതെങ്കിലും ഉള്ളടക്കം ഒരു കാരണവശാലും ഏതെങ്കിലും ഡിജിറ്റൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി ഡൗൺലോഡ് ചെയ്യുകയോ, സ്വീകരിക്കുകയോ, സേവ് ചെയ്യുകയോ, ഫോർവേഡ് ചെയ്യുകയോ, ഷെയർ ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്ന് പൊതുജനങ്ങളെ അറിയിക്കുന്നു. ഇതിനു ശേഷം ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തുന്ന ഏതൊരാൾക്കും അവരുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉടനടി സിവിൽ, ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.

സംഭവത്തെ അപലപിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിരഞ്ജീവി, സൂര്യ, ശിവകാർത്തികേയൻ, കാർത്തി തുടങ്ങിയവർ പൈറസിക്കെതിരെ ശക്തമായി സംസാരിക്കുകയും വിജയ്‌യുടെ അവസാന ചിത്രത്തെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ചോർന്ന ഭാഗങ്ങൾ ആർക്കും കൈമാറരുതെന്നും സിനിമയെ സംരക്ഷിക്കണമെന്നും സൂര്യ ആരാധകരോട് അഭ്യർത്ഥിച്ചു.

ജനുവരി 9ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ‘ജനനായകൻ’, സെൻസർ ബോർഡിന്റെ (ഇആഎഇ) ക്ലിയറൻസ് ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി റിലീസ് വൈകുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലറിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...