കൗതുകങ്ങൾപ്രധാന വാർത്ത

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും തത്തമ്മ പച്ച നിറത്തിലുള്ല സാരി; 450 കോടി രൂപയ്‌ക്ക് ഓർഡർ നൽകി തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി ഈ വർഷവും തുടരാനൊരുങ്ങി സർക്കാർ. ഇന്ദിരാമ്മ സാരി പദ്ധതിയുടെ ഭാഗമായാണിത്. 2025 നവംബറിൽ ആരംഭിച്ച ഈ പദ്ധതിയിൽ ഇത്തവണ പുത്തൻ നിറത്തിലും ഡിസൈനിലുമുള്ള സാരികളാണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ വർഷം ഏകദേശം 86 ലക്ഷം സാരികളാണ് സംസ്ഥാനത്ത് വിതരണം ചെയ്‌തത്. കഴിഞ്ഞ തവണ നീല നിറത്തിലുള്ള സാരിയായിരുന്നെങ്കിൽ ഇത്തവണ തത്തമ്മ പച്ച നിറത്തിലുള്ള സാരികളാണ് വിതരണം ചെയ്യുക. ഈ സാരികൾക്ക് ചുവന്ന നിറത്തിലുള്ള ബോർഡറും ഉണ്ടാകും. ഒരു കോടി സാരികൾ നിർമിക്കാനാണ് തെലങ്കാന സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്. ഏകദേശം 450 കോടി രൂപയാണ് ഇതിനായി സർക്കാർ ചെലവാക്കുന്നത്.

എല്ലാ തവണയും ഒരേ നിറത്തിലും ‌ഡിസൈനിലുമുള്ള സാരിക്ക് പകരം വ്യത്യസ്‌ത ഡിസൈനുകൾ നൽകണമെന്നുള്ളത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നിർദേശമായിരുന്നു. ഒക്‌ടോബർ മാസത്തോടെ സാരികളുടെ നിർമാണം പൂർത്തിയാക്കി വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മുമ്പ് ഘട്ടം ഘട്ടമായിട്ടായിരുന്നു വിതരണമെങ്കിൽ ഇത്തവണ അങ്ങനെയല്ല. ഗ്രാമ – നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും ഒരേസമയം സാരി ലഭിക്കും.

സിർസില്ല, കരീംനഗർ, വാറങ്കൽ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ നെയ്‌ത്തുകാരാണ് സാരികൾ നെയ്യുന്നത്. ഈ പദ്ധതിയിലൂടെ പ്രാദേശിക നെയ്‌ത്ത് തൊഴിലാളികൾക്ക് വലിയ രീതിയിലുള്ല ആശ്വാസമാണ് ലഭിക്കുന്നത്. അവർക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാക്കാൻ ഇതിലൂടെ സാധിക്കും. സ്‌ത്രീ ശാക്തീകരണത്തിനും പ്രാദേശിക നെയ്‌ത്തുകാരെ സഹായിക്കുന്നതിനും വേണ്ടിയാണ് സർക്കാർ ഈ പദ്ധതി ആരംഭിച്ചത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...