അമേരിക്കൻ വാർത്ത

സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍; പ്രവര്‍ത്തനോല്‍ഘാടനം ഏപ്രില്‍ 12 ഞായറാഴ്ച

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനവും ഈസ്റ്റര്‍ – വിഷു ആഘോഷങ്ങളും സംയുക്തമായി ഏപ്രില്‍ 12-ാം തീയതി ഞായാറാഴ്ച നടക്കും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ 4 PMന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ കറസ്‌പോണ്ടന്റ് തലവനുമായ ഡോ.കൃഷ്ണകിഷോര്‍, അമേരിക്കയില്‍ ഏറെ പ്രശസ്തനായ നെഫ്രോളജിസ്റ്റും ട്രാന്‍സ്പ്ലാന്റേഷന്‍ വിദഗ്ധനുമായ ഡോ.മധു ഭാസ്‌ക്കരന്‍ എം.ഡി. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ പ്രസിഡന്റ് ശ്രീ.റെജി വര്‍ഗീസിന്റെ മഹനീയ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ഡോ.കൃഷ്ണകിഷോര്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉല്‍ഘാടനം  ചെയ്യുന്നതാണ്.


ഗൃഹാതുരത്വം പേറുന്ന ഓരോ മലയാളിക്കും മറക്കാനാവാത്ത കാര്‍ഷികോല്‍സവമാണ് വിഷു. ഐശ്വര്യത്തിന്റേയും പ്രതീക്ഷയുടെയും സമാധാനത്തിന്റേയും, ആഘോഷത്തിന്റെ സന്ദേശം ഡോ.മധുഭാസ്‌ക്കരന്‍ സ്റ്റാറ്റന്‍ ഐലന്റ് മലയാളി സമൂഹത്തിന് തദവസരത്തില്‍ നല്‍കുന്നതാണ്.


സ്റ്റാറ്റന്‍ ഐലന്റിലെ ക്രൈസ്തവ സമൂഹത്തിന് സുപരിചിതനും സീനിയര്‍ വൈദീകനുമായ വെരി.റവ.ആദായി കോറെപ്പിസ്‌ക്കോപ്പ(വികാരി, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) പ്രത്യാശയുടെയും സമാധാനത്തിന്റെയും ഉല്‍സവമായ ഈസ്റ്റര്‍ ആശംസകള്‍ നേരും.


പൊതുസമ്മേളനത്തിനു ശേഷം വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. സംഗീതം, വിവിധങ്ങളായ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, ക്ലാസിക്കല്‍ നൃത്തം, ഗാനമേള എന്നിവ ഉണ്ടായിരിക്കും. രുചികരമായ ഡിന്നറോടുകൂടി ചടങ്ങുകള്‍ക്ക് സമാപനം കുറിക്കും. പ്രസിഡന്റ് റെജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ലൈസി അലക്‌സ്(സെക്രട്ടറി), ജമിനി തോമസ്(വൈസ് പ്രസിഡന്റ്), ജോസ് വര്‍ഗീസ് (ട്രഷറര്‍), റോഷന്‍ മാമ്മന്‍(ജോയിന്റ് സെക്രട്ടറി) എന്നിവരുള്‍പ്പെട്ട വിപുലമായ കമ്മിറ്റി പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

സഹൃദയരായ ഏവരേയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Report ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...