അമേരിക്കൻ വാർത്ത

നാട്ടിലെങ്ങും പാട്ടായി! എസ്.ഐ.യു.സി.സി മ്യൂസിക് ക്ലബിന് ആവേശകരമായ തുടക്കം

ഹൂസ്റ്റണ്‍: കല, സാംസ്‌കാരിക വിനിമയം, മാനസിക ഉല്ലാസം എന്നിവ മുന്‍നിര്‍ത്തി സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് (SIUCC) ആവിഷ്‌കരിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം ആവേശകരമായ ചടങ്ങില്‍ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമാകാന്‍ എത്തിയവര്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചതും സംഗീത സന്ധ്യയ്ക്ക് മാറ്റ് കൂട്ടി.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ മ്യൂസിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. സംഗീതം ബാല്യം മുതല്‍ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ദൈനംദിന ജീവിതത്തെ അത് കൂടുതല്‍ അര്‍ത്ഥവത്താക്കുന്നുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.

ലോകപ്രശസ്ത സംഗീതജ്ഞനും ഗായകനുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ ഓണ്‍ലൈന്‍ വഴി പങ്കെടുത്തു അനുഗ്രഹപ്രഭാഷണം നടത്തി. സംഗീതം മതപരമായ അതിര്‍വരമ്പുകള്‍ക്കതീതവും ദൈവീകവുമാണെന്ന് അദ്ദേഹം പറഞ്ഞു. മാനസിക ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും പിരിമുറുക്കങ്ങളില്‍ നിന്ന് മുക്തി നേടാനും സംഗീതം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ അദ്ദേഹം ആലപിച്ച ഗാനം കാണികളെ ഏറെ ആകര്‍ഷിച്ചു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചേംബര്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട്, സംഗീതം വഴി മാനസികാരോഗ്യം മെച്ചപ്പെടുത്താനും ജീവിത വെല്ലുവിളികളെ അതിജീവിക്കാനും സഹായിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി. ഫോമ ഫൗണ്ടിംഗ് പ്രസിഡന്റും ചേംബര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ശശിധരന്‍ നായര്‍ ബോര്‍ഡ് അംഗങ്ങളെ അഭിനന്ദിക്കുകയും ‘ഇത്രത്തോളം യഹോവ സഹായിച്ചു’ എന്ന ഗാനം ആലപിക്കുകയും ചെയ്തു.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) പ്രസിഡന്റ് റോയ് മാത്യു, തൃശ്ശൂര്‍ അസോസിയേഷന്‍ പ്രസിഡന്റ് ധനിഷ സാം എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പതിനഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന SIUCC, ബിസിനസ് സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.

ഈ പരിപാടിയുടെ വിജയത്തിനായി ചേംബര്‍ സെക്രട്ടറി ബ്രൂസ് കൊളംബേല്‍, ഫിനാന്‍സ് ഡയറക്ടര്‍ സണ്ണി കാരിയ്ക്കല്‍, മുന്‍ പ്രസിഡന്റ് ജിജി ഓലിക്കന്‍, ജോയിന്റ് ട്രഷറര്‍ സാം സുരേന്ദ്രന്‍  എന്നിവര്‍ നേതൃത്വം നല്‍കി.  സെക്രട്ടറി ബ്രൂസ് കൊളംബേല്‍ സ്വാഗതം ആശംസിച്ചു. വിജി കാരിയ്ക്കല്‍, സാലി കാക്കനാട്ട് എന്നിവര്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ വിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

സംരംഭകത്വത്തെ പിന്തുണയ്ക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് SIUCC ഭാരവാഹികള്‍ അറിയിച്ചു. നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക, ഭാവനാപരമായ കഴിവുകള്‍ വളര്‍ത്തുകയും വൈകാരിക സന്തുലിതാവസ്ഥ ഉറപ്പാക്കുകയും ചെയ്യുക, വളര്‍ന്നുവരുന്ന ഗായകര്‍ക്കും സംഗീത പ്രേമികള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശവും വേദിയും ഒരുക്കുക എന്നിവയാണ് മ്യൂസിക് ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍.

Report ഡോ. ജോര്‍ജ് എം. കാക്കനാട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...