ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

​​​​പ​​​​ര​​​​സ്യ​​​​​​​​പ്ര​​​​ചാ​​​​ര​​​​ണം ചൊവ്വാഴ്ച സ​​​​മാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കേ ടോ​​​​പ്പ് ഗി​​​​യ​​​​റി​​​​ലാ​​​ണ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ളം ആ​​​​രു ഭ​​​​രി​​​​ക്കും? വി​​​ധി​​​യെ​​​ഴു​​​താ​​​ൻ ഇ​​​നി ര​​​ണ്ടു ദി​​​വ​​​സം മാ​​​ത്രം. പ​​​​ര​​​​സ്യ​​​​പ്ര​​​​ചാ​​​​ര​​​​ണം ചൊവ്വാഴ്ച സ​​​​മാ​​​​പി​​​​ക്കാ​​​​നി​​​​രി​​​​ക്കേ ടോ​​​​പ്പ് ഗി​​​​യ​​​​റി​​​​ലാ​​​ണ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ. ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഗാ​​​​ര​​​​ന്‍റി​​​​ക​​​ളാ​​​ണ് സ​​​​ജീ​​​​വ ച​​​​ർ​​​​ച്ചാ​​​വി​​​​ഷ​​​​യം. ഒ​​​പ്പം ഓ​​​​രോ നി​​​​മി​​​​ഷ​​​​വും മാ​​​​റി​​​മ​​​​റി​​​​യു​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളും.

തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ തൊ​​​​ടു​​​​ത്തു​​​​വി​​​​ട്ട സി​​​​പി​​​​എം- ബി​​​​ജെ​​​​പി ഡീ​​​​ൽ ആ​​​​രോ​​​​പ​​​​ണം അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ലും നി​​​​ന്നു ക​​​​ത്തു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​നൊ​​​​പ്പം എ​​​​സ്ഡി​​​​പി​​​​ഐ, ജ​​​​മാ​​​​അ​​​​ത്ത് ഇ​​​​സ്ലാ​​​​മി ബ​​​​ന്ധ​​​​വു​​​​മൊ​​​​ക്കെ എ​​​രി​​​തീ​​​യി​​​ലെ എ​​​ണ്ണ​​​യാ​​​കു​​​ന്നു. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​ൻ തൃ​​​​ശൂ​​​​രി​​​​ലെ സൗ​​​​ജ​​​​ന്യ കി​​​​റ്റ് വി​​​​ത​​​​ര​​​​ണ​​​​വു​​​​മൊ​​​​ക്കെ വി​​​​വാ​​​​ദ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​യി. പ്ര​​​​ചാ​​​​ര​​​​ണം അ​​​​വ​​​​സാന ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് അ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​മാ​​​​ണ് മൂ​​​​ന്നു മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ​​​​യും കൈ​​​​മു​​​​ത​​​​ൽ.

യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം

ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​വും സി​​​​പി​​​​എം-​​​​ബി​​​​ജെ​​​​പി ഡീ​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യും ഇ​​​​ന്ദി​​​​രാ ഗാ​​​​ര​​​​ന്‍റി​​​​യു​​​​മൊ​​​​ക്കെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കേ​​​​ര​​​​ള​​​​മെ​​​​മ്പാ​​​​ടും വോ​​​​ട്ടാ​​​​യി അ​​​​ല​​​​യ​​​​ടി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തീ​​​​ക്ഷ. ഇ​​​​താ​​​​ണ് നൂ​​​​റി​​​​ല​​​​ധി​​​​കം സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​മെ​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന്‍റെ ക​​​​രു​​​​ത്ത്.

സം​​​​സ്ഥാ​​​​നം നേ​​​​രി​​​​ടു​​​​ന്ന ക​​​​ടു​​​​ത്ത സാ​​​​മ്പ​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി, സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ധൂ​​​​ർ​​​​ത്ത്, വി​​​​ല​​​​ക്ക​​​​യ​​​​റ്റം, കെ​​​​ട്ടി​​​​ട- ഭൂ​​​​നി​​​​കു​​​​തി- വൈ​​​​ദ്യു​​​​തി ചാ​​​​ർ​​​​ജ്- വെ​​​​ള്ള​​​​ക്ക​​​​രം എ​​​​ന്നി​​​​വ കു​​​​ത്ത​​​​നെ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​തു​​​മൊ​​​​ക്കെ ഭ​​​​ര​​​​ണ വി​​​​രു​​​​ദ്ധ വി​​​​കാ​​​​രം ആ​​​​ളി​​​​ക്ക​​​​ത്തി​​​​ക്കും. സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ ദൈ​​​​ന്യാ​​​​വ​​​​സ്ഥ, ഗു​​​​ണ്ടാ​​​​യി​​​​സം, സ്വ​​​​ജ​​​​ന​​​​പ​​​​ക്ഷ​​​​പാ​​​​തം എ​​​​ന്നി​​​​വ​​​​യും സ​​​​ർ​​​​ക്കാ​​​​ർ വി​​​​രു​​​​ദ്ധ വോ​​​​ട്ടു​​​​ക​​​​ളാ​​​​കു​​​​മെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ക്യാ​​​​മ്പ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള ദേ​​​​ശീ​​​​യ നേ​​​​താ​​​​ക്ക​​​​ളാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​ചാ​​​​ര​​​​ണം ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാ​​​​വ​​​​രും ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​യാ​​​​ണ്. ഇ​​​​തോ​​​​ടൊ​​​​പ്പം സ്ത്രീ​​​​ക​​​​ൾ​​​​ക്ക് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സി​​​​ലെ സൗ​​​​ജ​​​​ന്യ യാ​​​​ത്ര അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഇ​​​​ന്ദി​​​​രാ ഗാ​​​​ര​​​​ന്‍റി​​​​യും ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ 3000 രൂ​​​​പ​​​​യാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്തു​​​മെ​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ൽ ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു​​​മൊ​​​ക്കെ​​​യു​​​ള്ള പ്ര​​​​ക​​​​ട​​​​നപ​​​​ത്രി​​​​ക​​​​യി​​​​ലെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​ളും താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ൽ വ​​​​ലി​​​​യ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​മു​​​ണ്ടാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​യു​​​​ന്നു.

ഭ​​​​ര​​​​ണ​​​നേ​​​​ട്ടം തു​​​​ട​​​​ർ​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് എ​​​​ൽ​​​​ഡി​​​​എ​​​​ഫ്

ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​മാ​​​​യി ജ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട് അ​​​​നു​​​​ഭ​​​​വി​​​​ച്ച ഭ​​​​ര​​​​ണ​​​​നേ​​​​ട്ട​​​​ങ്ങ​​​​ളാ​​​​ണ് തു​​​​ട​​​​ർ​​​ഭ​​​​ര​​​​ണ​​​​മെ​​​​ന്ന എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ക്യാ​​​മ്പി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ​​​യ്ക്കു പി​​​ന്നി​​​ൽ. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ക​​​​സ​​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​​ചാ​​​​ര​​​​ണ​​​രം​​​​ഗ​​​​ത്ത് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​മ്പോ​​​​ൾ, മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി രാ​​​​ഷ്‌​​​​ട്രീ​​​​യം ഇ​​​​ത്ത​​​​വ​​​​ണ സി​​​​പി​​​​എം കാ​​​ര്യ​​​മാ​​​യ ച​​​​ർ​​​​ച്ചാ​​​വി​​​​ഷ​​​​യ​​​​മാ​​​​ക്കു​​​​ന്നി​​​ല്ല.

യു​​​​ഡി​​​​എ​​​​ഫ് രാ​​​​ഷ്‌​​​​ട്രീ​​​​യം വി​​​​വാ​​​​ദ​​​​മാ​​​ക്കു​​​​മ്പോ​​​​ൾ, ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞാ​​​ണ് സി​​​​പി​​​​എ​​​​മ്മി​​​ന്‍റെ പ്ര​​​തി​​​രോ​​​ധം. ജ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട​​​റി​​​​ഞ്ഞ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന ച​​​​ർ​​​​ച്ചാ​​​വി​​​​ഷ​​​​യ​​​​മെ​​​​ന്നും ഇ​​​​താ​​​​ണ് വോ​​​​ട്ടാ​​​​യി മാ​​​​റു​​​​ന്ന​​​​തെ​​​​ന്നു​​​​മാ​​​​ണ് സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ബേ​​​​ബി പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​തി​​​​ലൂ​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ത​​​​ന്നെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ്ര​​​​ധാ​​​​ന പ്ര​​​​ചാ​​​​ര​​​​ണ വി​​​​ഷ​​​​യ​​​​മെ​​​​ന്നാ​​​​ണ് ബേ​​​​ബി പേ​​​​രെ​​​​ടു​​​​ത്തു പ​​​​റ​​​​യാ​​​​തെ പ​​​​റ​​​​യു​​​​ന്ന​​​​ത്.

ജ​​​​യി​​​​ച്ചാ​​​​ലും തോ​​​​റ്റാ​​​​ലും ക്രെ​​​​ഡി​​​​റ്റ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു ത​​​​ന്നെ​​​​യാ​​​​കും. ബി​​​​ജെ​​​​പി അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യു​​​​ള്ള എ​​​​ല്ലാ ഡീ​​​​ലു​​​​ക​​​​ളും കോ​​​​ണ്‍​ഗ്ര​​​​സു​​​​മാ​​​​യി​​​​ട്ടാ​​​​ണെ​​​​ന്നാ​​​​ണ് സി​​​​പി​​​​എം നേ​​​​തൃ​​​​ത്വം ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​ന് എ​​​​ത്ര​​​​ത്തോ​​​​ളം വി​​​​ശ്വാ​​​​സ്യ​​​​ത കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന​​​​ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ ഫ​​​​ലം വ​​​​രു​​​​മ്പോ​​​​ൾ മാ​​​​ത്ര​​​​മാ​​​​കും വ്യ​​​​ക്ത​​​​മാ​​​​കു​​​​ക.

പ്ര​​​​തീ​​​​ക്ഷ​​​​യ​​​​ർ​​​​പ്പി​​​​ച്ച് ബി​​​​ജെ​​​​പി

ഏ​​​​താ​​​​നും സീ​​​​റ്റു​​​​ക​​​​ളി​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​യ​​​​ർ​​​​പ്പി​​​​ച്ചാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട പ്ര​​​​ചാ​​​​ര​​​​ണം. അ​​​​വ​​​​സ​​​​രം ത​​​​ന്നാ​​​​ൽ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​തു പോ​​​​ലെ​​​​യു​​​​ള്ള വി​​​​ക​​​​സ​​​​നം കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​രാ​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​ മോ​​​​ദി​​​​യ​​​​ട​​​​ക്കം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ൽ​​​​ഡി​​​​എ​​​​ഫ്- യു​​​​ഡി​​​​എ​​​​ഫ് ഒ​​​​ത്തു​​​​ക​​​​ളി​​​​യും വി​​​​ക​​​​സ​​​​ന​​​​വു​​​​മൊ​​​​ക്കെ ബി​​​​ജെ​​​​പി പ്ര​​​​ചാ​​​​ര​​​​ണവി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ക്കു​​​​ന്നു. മൂ​​​​ന്നു മു​​​​ത​​​​ൽ ഏ​​​​ഴു വ​​​​രെ സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടു​​​​മെ​​​​ന്നാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ പ്ര​​​​തീ​​​​ക്ഷ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...

പ്രധാന വാർത്ത

ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു; പണം കത്തിക്കരിഞ്ഞ സംഭവത്തിൽ ചോദ്യങ്ങൾ ഇനിയും ബാക്കി

ന്യൂഡൽഹി: വീട്ടിൽ നിന്നും കണക്കില്ലാത്ത പണം കണ്ടെത്തിയസംഭവത്തിൽ വിവാദം അവസാനിക്കുന്നതിനുമുൻപ് ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു....

ആനുകാലികംകേരള വാർത്തസിനിമ

യുവനടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. ഉപാധികളോടെ എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ്...

കേരള വാർത്തസിനിമ

ഒരു ദുരൂഹ സാഹചര്യത്തിലും പള്ളിചട്ടമ്പിയും; ഇക്കുറി തിയേറ്ററുകളിലെ വിഷു ആഘോഷത്തിന് ചാക്കോച്ചനും ടൊവിനോയും

ഇക്കുറി തിയേറ്ററുകളിലെ വിഷു ആഘോഷത്തിന് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും. കുഞ്ചാക്കോ ബോബൻ നായകനായ ഒരു...