ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന, ഇതുവരെ 650 കോടിയുടെ സാധനങ്ങൾ പിടിച്ചെടുത്തു

ന്യൂഡൽഹി: കേരളം അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് എത്തിച്ചെന്നു കരുതുന്ന പണം അടക്കം 651.51 കോടിയുടെ സാധനങ്ങൾ പിടിച്ചു. കേരളത്തിൽ പണമായി എട്ടു കോടി അടക്കം 58 കോടിയുടെ സാധനങ്ങൾ പിടിച്ചു. ഫെബ്രുവരി 26മുതൽ നടത്തിയ റെയ്ഡുകളിലാണ് പണം, മദ്യം, മയക്കുമരുന്ന്,സ്വർണം അടക്കം പിടിച്ചെടുത്തത്.

പരിശോധനയ്ക്കായി കമ്മിഷൻ 5,173 ഫ്‌ളൈയിംഗ് സ്‌ക്വാഡുകളെയും നിരീക്ഷണത്തിനായി 5200 ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാനുള്ള ഏതു നീക്കവും തടയണമെന്ന് ചീഫ് സെക്രട്ടറിമാർ, ചീഫ് ഇലക്ടറൽ ഓഫീസർമാർ, പൊലീസ് മേധാവിമാർ എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ പിടിച്ച പണം 8 കോടി,

മദ്യം 64,862 ലിറ്റർ (2കോടി രൂപ ),

മയക്കുമരുന്ന് 41 കോടി, അമൂല്യ വസ്തുക്കൾ ഒരു കോടി, മറ്റ് സൗജന്യങ്ങൾ 5 കോടി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക പി​ടി​ച്ചെ​ടു​ത്ത​ത് (319 കോ​ടി രൂ​പ), ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും 170 കോ​ടി രൂ​പ, ആ​സാ​മി​ൽ നി​ന്നും 97 കോ​ടി രൂ​പ, കേ​ര​ള​ത്തി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് 58 കോ​ടി രൂ​പ​യാ​ണ്. പു​തു​ച്ചേ​രി​യി​ൽ നി​ന്നും ഏ​ഴ് കോ​ടി രൂ​പ, കേ​ര​ള​ത്തി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത 58 കോ​ടി രൂ​പ​യു​ടെ വ​സ്തു​ക്ക​ളി​ൽ എ​ട്ട് കോ​ടി രൂ​പ ക​റ​ൻ​സി​യാ​യും, ര​ണ്ട് കോ​ടി രൂ​പ​യു​ടെ മ​ദ്യ​വും (68,432 ലി​റ്റ​ർ), 41 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ്ണ​വും അ​ഞ്ച് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സൗ​ജ​ന്യ വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...