കേരള വാർത്തചരമം

അവയവ ദാനം: തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ 6 പേർക്ക് പുതുജീവൻ നൽകി യാത്രയായി

തിരുവനന്തപുരം: ആറുപേർക്ക് പുതുജീവൻ സമ്മാനിച്ച് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ യാത്രയായി. അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണ ലാലിന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യും. കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരിക്കവെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കും. എയർ ആംബുലൻസ് സംവിധാനം വഴിയാണ് ഹൃദയമെത്തിക്കുന്നത്.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും.

ഒരുവാതിൽക്കോട്ടയിൽ വച്ച് ഒന്നാം തീയതി നടന്ന അപകടത്തിലാണ് വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാലിന് ഗുരുതരമായി പരിക്കേറ്റത്യ കൃഷ്ണലാൽ സഞ്ചരിച്ച സൈക്കിൾ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...