ചരമംസിനിമ

അമാന്‍ നവോദയ അന്തരിച്ചു

ആലപ്പുഴ: ആദ്യകാല നടനും ചലച്ചിത്രപ്രവർത്തകനുമായ അമാൻ നവോദയ (82) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിലായിരുന്നു അന്ത്യം.

ആലപ്പുഴയിലെ ലജ്‌നത്തുൽ വാർഡിൽ ഫാത്തിമ കോട്ടേജിലായിരുന്നു താമസം. ഭാര്യ: ഹലീമ ബീവി. മക്കൾ: സിറാജ് അമാൻ (ആർട്ട് ഡയറക്ടർ), അജീബ് അമാൻ (ബിസിനസ്), ഹലീന അമാൻ (അധ്യാപിക). മരുമക്കൾ: ഷെർമിൻ സിറാജ് (അധ്യാപകൻ), സബീന അജീബ് (അധ്യാപിക), അൻവർ ഹുസൈൻ (ലോക്കോ പൈലറ്റ്).

അഭിനയത്തിന് പുറമേ കലാസംവിധായകനും നിശ്ചലഛായാഗ്രാഹണം, ചമയം, വസ്ത്രാലങ്കാരം തുടങ്ങി സിനിമയുടെ സമസ്തമേഖലയിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഉദയായുടേയും നവോദയയുടേയും സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു.

വിവാഹത്തിന് പടമെടുക്കാൻ എത്തിയപ്പോഴാണ് ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയെ പരിചയപ്പെട്ടത്. ഉദയായിൽ മേക്കപ്പ്മാന്റെ സഹായിയായി തുടങ്ങി. തിരക്കഥ പകർത്തിയെഴുതുന്ന ജോലികൾ ഉൾപ്പെടെ ആദ്യകാലത്ത് ചെയ്തിരുന്നു. കുഞ്ചാക്കോയുടെ മരണശേഷം അപ്പച്ചൻ നവോദയ സ്റ്റുഡിയോ ആരംഭിച്ചപ്പോൾ അമാനും ഒപ്പംചേർന്നു. ‘മഞ്ഞിൽവിരിഞ്ഞ പൂക്കൾ’ എന്ന സിനിമയ്ക്കുവേണ്ടി മോഹൻലാലിനെ അഭിമുഖം നടത്തിയ കൂട്ടത്തിൽ സിബി മലയിലിനും ജിജോ പുന്നൂസിനും ഫാസിലിനുമൊപ്പം അമാനുമുണ്ടായിരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...