അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

പഴയ അഞ്ച് രൂപ നാണയം പിന്‍വലിച്ചതിന് പിന്നില്‍ ഇന്ത്യയില്‍ നിന്ന് ഉള്ള നാണയക്കടത്തും കാരണം

കട്ടിയുള്ള ആ പഴയ അഞ്ച് രൂപ നാണയം, നമ്മുടെ നാട്ടില്‍ എല്ലാവരുടേയും കൈവശമുണ്ടായിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കട്ടികൂടിയ ആ നാണയം അങ്ങനെ ലഭിക്കാറില്ല. പണ്ട് കൈവശമുണ്ടായിരുന്നവര്‍ സൂക്ഷിക്കുന്നുണ്ടാകാം. എന്നാല്‍ റിസര്‍വ് ബാങ്ക് ഈ നാണയം ഇപ്പോള്‍ പുറത്തിറക്കുകയോ പുതിയതായി നിര്‍മ്മിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയില്‍ നിന്ന് അനധികൃതമായി കട്ടിയുള്ള അഞ്ച് രൂപ നാണയം കടത്തുന്നത് കണ്ടെത്തിയതോടെയാണ് നിരോധിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ നിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കാണ് ഈ കട്ടിയുള്ള നാണയങ്ങള്‍ കടത്തിയിരുന്നത്. എന്തിനാണ് ഈ നാണയങ്ങള്‍ ബംഗ്ലാദേശിലേക്ക് കടത്തുന്നത് എന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഇവ ബംഗ്ലാദേശില്‍ എത്തിച്ച ശേഷം ഉരുക്കുകയാണ് എന്നാണ്. ഇവ ഉരുക്കിയ ശേഷം ബ്ലൈഡ് പോലുള്ള മൂര്‍ച്ചയുള്ള ആയുധം നിര്‍മിക്കുകയാണ് ചെയ്തിരുന്നത്. ഒരു നാണയത്തില്‍ നിന്ന് അഞ്ച് ബ്ലൈഡുകള്‍ വരെ നിര്‍മിച്ചെടുക്കാന്‍ കഴിയുമായിരുന്നു.

നാണയം കടത്തിക്കൊണ്ട് പോകുന്ന മാഫിയ ഇന്ത്യയില്‍ വലിയ തോതില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭിക്ഷക്കാരില്‍ നിന്ന് പോലും പഴയ അഞ്ച് രൂപ കോയിന്‍ ശേഖരിച്ച് വിദേശത്തേക്ക് കൊണ്ട് പോകുമായിരുന്നു. അന്വേഷണത്തിന് പിന്നാലെ കള്ളത്തരങ്ങള്‍ കൈയോടെ പിടികൂടിയതോടെ പഴയ കട്ടിയുള്ള നാണയത്തിന്റെ നിര്‍മാണം നിര്‍ത്താനും റിസര്‍വ് ബാങ്ക് തീരുമാനിക്കുകയും പിന്നീട് കട്ടി കുറഞ്ഞ അഞ്ച് രൂപ നാണയങ്ങള്‍ പുറത്തിറക്കുകയുമായിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...