അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തശാസ്ത്രീയം

‘സികാഡ’: അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു

അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു. സികാഡ എന്നു വിളിക്കുന്ന BA.3.2 ആണ് നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒമിക്രോൺ ഉപവിഭാഗമായ BA.3.2 വേഗത്തിൽ പടരുന്നതും പ്രതിരോധസംവിധാനത്തെ എളുപ്പത്തിൽ മറികടക്കുന്നതുമാണെന്ന് വിദഗ്ധർ പറയുന്നു. നിരവധി വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണെങ്കിലും മരണകാരണമായേക്കാവുന്ന വിധം മാരകമല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.

അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമായി ഇരുപതിലേറെ രാജ്യങ്ങളിൽ രോഗവ്യാപനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ വകഭേദത്തിന് സമാനമായ ലക്ഷണങ്ങളാണ് സികാഡയിലും പ്രകടമാകുന്നത്. പനി, ക്ഷീണം, തൊണ്ടവേദന, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയാണവ. ചിലരിൽ തലവേദന, ശരീരവേദന, നേരിയ ശ്വാസതടസ്സം തുടങ്ങിയവയും കണ്ടുവരുന്നുണ്ട്.

ലോകത്തിന്റെ പല ഭാഗങ്ങളിലും പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കുന്നുണ്ട്. രോഗവ്യാപനം കൂടുതലാണെങ്കിലും മിക്കവരിലും ഗുരുതരമാവാതെ വന്നുപോവുകയും വാക്സിനേഷൻ സ്വീകരിച്ചവരിൽ സാധാരണ പനിപോലെ വന്നുപോകുന്ന വകഭേദമാണ് ഇതെന്നും വിദഗ്ധർ പറയുന്നുണ്ട്.

2024-ൽ സൗത് ആഫ്രിക്കയിലാണ് സികാഡ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. 2025-ൽ വിവിധ രാജ്യങ്ങളിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...