ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച പത്തനംതിട്ട ജില്ലയിൽനിന്നു തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച സം​സ്ഥാ​ന​ത്തെ​ത്തും. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​യി അ​ദ്ദേ​ഹം പ്ര​ചാ​ര​ണം ന​ട​ത്തും.

സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നാ​രോ​ഗ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ 25ന് ​നി​ശ്ച​യി​ച്ചി​രു​ന്ന രാ​ഹു​ലി​ന്‍റെ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നു രാ​ഹു​ല്‍ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എന്നാൽ രാ​ഹു​ലി​ന് വ​രാ​ന്‍ ക​ഴി​യാ​ത്ത​ത് കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യാ​ണ് എ​ത്തി​യ​ത്.

പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യും യു​ഡി​എ​ഫ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ബി​ജെ​പി ദേ​ശീ​യ നേ​താ​ക്ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി പാ​ലാ​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്നു​ണ്ട്. കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ 31ന് ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മോ​ദി​ക്കും അ​മി​ത്ഷാ​യ്ക്കും പു​റ​മേ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​വീ​ന്‍, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ നി​തി​ന്‍ ഗ​ഡ്ക​രി, രാ​ജ്നാ​ഥ് സിം​ഗ്, എ​സ്. ജ​യ്ശ​ങ്ക​ര്‍, ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് എ​ന്നി​വ​രും സം​സ്ഥാ​ന​ത്തെ​ത്തും.

രാഹുൽ ഗാന്ധിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് തിങ്കളാഴ്ച പത്തനംതിട്ട ജില്ലയിൽനിന്നു തുടങ്ങും. തിങ്കളാഴ്ച 11.45ന് ഹെലികോപ്റ്ററിൽ അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുൽ 12.15ന് കെഎസ്ആർടിസി ജംക്‌ഷനിൽ ചേരുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാൽ പത്തനംതിട്ടയിൽ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നു ആന്റോ ആന്റണി എംപി പറഞ്ഞു.

തുടർന്ന് പ്രമാടത്തെ ഹെലിപ്പാഡിൽനിന്നു കോട്ടയത്തേക്ക് പോകും. വൈകിട്ട് 3.00ന് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനം, 4ന് കോട്ടയം കഞ്ഞിക്കുഴി, 5ന് അതിരമ്പുഴ മാർക്കറ്റ് ജംക്‌ഷൻ എന്നിവിടങ്ങളിൽ പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കും. തുടർന്ന് കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും മടങ്ങും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംപ്രധാന വാർത്തസിനിമ

ഷൂ​ട്ടിം​ഗി​നി​ടെ ബം​ഗാ​ളി ന​ട​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഷൂ​ട്ടിം​ഗി​നി​ടെ ഒ​ഡീ​ഷ​യി​ൽ ക​ട​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ബം​ഗാ​ളി ന​ട​ൻ മ​രി​ച്ചു. പ്ര​മു​ഖ ബം​ഗാ​ളി ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ...

കായികംപ്രധാന വാർത്ത

ഐപിഎല്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് മുംബയ് ഇന്ത്യന്‍സ്

മുംബയ്: ഐപിഎല്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ച് മുംബയ് ഇന്ത്യന്‍സ്. മുന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഇന്ധന പ്രതിസന്ധിയില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം

ന്യൂഡല്‍ഹി/ കൊളംബോ: പശ്ചിമേഷ്യയില്‍ യുദ്ധത്തെ തുടര്‍ന്ന് രൂപപ്പെട്ട ഇന്ധന പ്രതിസന്ധിയില്‍ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം. അയല്‍രാജ്യങ്ങളെ...

കേരള വാർത്തസിനിമ

അടി, തിരിച്ചടി, പൊരിഞ്ഞ അടി; ഫുൾ ക്യാംപസ് വൈബ്, കളറാണ് ഡർബി

കാമ്പസിൽ തുടങ്ങി കാമ്പസിൽ അവസാനിക്കുന്ന കളർഫുൾ ചിത്രം. ഇതാണ് സജിൽ മമ്പാട് സംവിധാനം ചെയ്ത ഡർബി....