ചരമംപ്രധാന വാർത്തസിനിമ

ഷൂ​ട്ടിം​ഗി​നി​ടെ ബം​ഗാ​ളി ന​ട​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഷൂ​ട്ടിം​ഗി​നി​ടെ ഒ​ഡീ​ഷ​യി​ൽ ക​ട​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ബം​ഗാ​ളി ന​ട​ൻ മ​രി​ച്ചു. പ്ര​മു​ഖ ബം​ഗാ​ളി ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ ന​ട​നാ​യ രാ​ഹു​ൽ അ​രു​ണോ​ധ​യ് (42) ആ​ണു മ​രി​ച്ച​ത്. ദി​ഗ്ഗ​യ്ക്ക​ടു​ത്ത താ​ൽ​സാ​രി ബീ​ച്ചി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ടി​വി സീ​രി​യ​ലി​ന്‍റെ ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ബോ​ട്ടി​ൽ യാ​ത്ര ചെ​യ്തു ക​ട​ലി​ലേ​ക്കു ചാ​ടി​യ​പ്പോ​ൾ തി​ര​മാ​ല​ക​ളി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ടെ​ക്‌​നീ​ഷ്യ​ന്മാ​രും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

1983 ഒ​ക്‌​ടോ​ബ​ർ 16ന് ​കോ​ൽ​ക്ക​ത്ത​യി​ൽ ജ​നി​ച്ച രാ​ഹു​ൽ 2008ലെ ​ചി​രോ​ധി​നി തു​മി ജെ ​ആ​മാ​ർ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണു ശ്ര​ദ്ധേ​യ​നാ​യ​ത്. തു​ട​ർ​ന്ന് നി​ര​വ​ധി ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും ടി​വി സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു. ആ​ദ്യ​സി​നി​മ​യി​ലെ സ​ഹ​താ​ര​മാ​യി​രു​ന്ന പ്രി​യ​ങ്ക സ​ർ​ക്കാ​ർ ആ​ണു ഭാ​ര്യ. ഒ​രു മ​ക​നു​ണ്ട്. 2017ൽ ​ദ​ന്പ​തി​ക​ൾ പി​രി​ഞ്ഞെ​ങ്കി​ലും 2021ൽ ​വീ​ണ്ടും ഒ​ന്നി​ച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...