അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇ​റാ​നി​ൽ ക​ര​യാ​ക്ര​മ​ണ​ത്തി​ന് യു​എ​സ് പ​ദ്ധ​തി​; പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ശ​ക്തം

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ര​യാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ആ​സ്ഥാ​ന​മാ​യ പെ​ന്‍റ​ഗ​ൺ പ​ദ്ധ​തി ഇ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് യു​എ​സ് സൈ​നി​ക​രെ ഇ​തി​നോ​ട​കം പ​ശ്ചി​മേ​ഷ്യ​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഒ​രു പൂ​ർ​ണ തോ​തി​ലു​ള്ള അ​ധി​നി​വേ​ശ​ത്തി​ന് പ​ക​രം, പ്ര​ത്യേ​ക സേ​ന​യെ​യും ഇ​ൻ​ഫ​ൻ​ട്രി​യെ​യും ഉ​പ​യോ​ഗി​ച്ചു​ള്ള മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളും റെ​യ്ഡു​ക​ളു​മാ​ണ് പെ​ന്‍റ​ഗ​ൺ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​റാ​ന്‍റെ പ്ര​ധാ​ന എ​ണ്ണ ക​യ​റ്റു​മ​തി കേ​ന്ദ്ര​മാ​യ ഖാ​ർ​ഗ് ഐ​ല​ൻ​ഡ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് സ​മീ​പ​മു​ള്ള തീ​ര​ദേ​ശ മേ​ഖ​ല​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ആ​ക്ര​മ​ണം. ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.

വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ക​ര​യാ​ക്ര​മ​ണം അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് കൂ​ടു​ത​ൽ അ​പ​ക​ട​മു​ണ്ടാ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. ഡ്രോ​ണു​ക​ൾ, മി​സൈ​ലു​ക​ൾ, ഐ​ഇ​ഡി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള വെ​ല്ലു​വി​ളി​ക​ളും സൈ​ന്യം നേ​രി​ടേ​ണ്ടി വ​രും.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...