കേരള വാർത്തപ്രധാന വാർത്ത

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; കളം നിറഞ്ഞ് 985 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽ 2.72 കോടി വോട്ടർമാർ. പൊതുവിഭാഗത്തിൽ 2,71,42,952 വോട്ടർമാരുണ്ട്, 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 273 പേരും.

ഇതുകൂടാതെ 53,984 സർവീസ് വോട്ടർമാർകൂടി ഉൾപ്പെടുമ്പോൾ വോട്ടർമാർ 2,71,96,936 പേരാകും. ഇനി വോട്ടർമാരുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കില്ല. എസ്.ഐ.ആറിനുശേഷം അന്തിമവോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിനുശേഷം കിട്ടിയ അപേക്ഷകൾകൂടി പരിഗണിച്ചശേഷമാണ് പുതിയ കണക്ക്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു. 346 എണ്ണം തള്ളി. രണ്ടെണ്ണം പിൻവലിച്ചിട്ടുമുണ്ട്. പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരുടെ നാമനിർദേശപത്രികകൾ സ്വീകരിക്കാതെ മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് സ്വീകരിച്ചു. കുട്ടനാട്ടിലെ യു.ഡി.എഫ്. സ്ഥാനാർഥി റെജി ചെറിയാൻ നൽകിയ രണ്ടു നാമനിർദേശ പത്രികകളിൽ ഒന്ന് തള്ളി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...