അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾസിനിമ

നെറ്റ്ഫ്ലിക്സിൽ ആ​ഗോള തരം​ഗമായി പ്രിയങ്കാ മോഹന്റെ ‘മെയ്ഡ് ഇൻ കൊറിയ’

നെറ്റ്ഫ്ലിക്സിൽ ആഗോളതലത്തിൽ തരംഗമായി തമിഴ് ചിത്രമായ ‘മെയ്ഡ് ഇൻ കൊറിയ’. നോൺ-ഇംഗ്ലീഷ് സിനിമകളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാം വാരവും ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചിത്രം. പ്രിയങ്ക മോഹൻ നായികയായെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാ കാർത്തിക് ആണ്. ഒരു ദക്ഷിണേന്ത്യൻ സിനിമ ഇത്തരത്തിൽ ആഗോളതലത്തിൽ ഇത്രയും വലിയ വിജയം നേടുന്നത് ആദ്യമായാണെന്ന് സംവിധായകൻ പറഞ്ഞു.

മാർച്ച് 12-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘മെയ്ഡ് ഇൻ കൊറിയ’ ഇതിനോടകം 67 ലക്ഷത്തിലധികം വ്യൂസ് നേടിയിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളായ ‘ബോർഡർ 2’ (33 ലക്ഷം വ്യൂസ്), ‘ധുരന്ധർ’ (23 ലക്ഷം വ്യൂസ്) എന്നിവയെ പിന്തള്ളിയാണ് ‘മെയ്ഡ് ഇൻ കൊറിയ’ ഒന്നാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര തലത്തിലുള്ള മറ്റ് നിരവധി ചിത്രങ്ങളെയും പിന്നിലാക്കിയാണ് ഈ തമിഴ് സിനിമ ആധിപത്യം ഉറപ്പിച്ചത്.

തമിഴ്‌നാട്ടിലെ കൊളപ്പൂർ എന്ന ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഷെൺബഗം എന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കൊറിയ സന്ദർശിക്കണമെന്ന വലിയ ആഗ്രഹമുള്ള ഷെൺബഗം, തന്റെ കാമുകനുമായുള്ള പ്ലാനുകൾ പാളിയതിനെത്തുടർന്ന് ദക്ഷിണ കൊറിയയിലെ സോളിൽ ഒറ്റപ്പെട്ടുപോകുന്നതും അവിടെ അതിജീവിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പ്രിയങ്ക മോഹൻ അവതരിപ്പിച്ച ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ വിജയത്തിൽ സംവിധായകൻ രാ കാർത്തിക് പ്രിയങ്ക മോഹനെ പ്രത്യേകം പ്രശംസിച്ചു. ഷൂട്ടിംഗ് വേളയിൽ പ്രതികൂല കാലാവസ്ഥയിലും പ്രതിദിനം 12 മണിക്കൂറിലധികം കഠിനാധ്വാനം ചെയ്ത പ്രിയങ്കയുടെ അർപ്പണബോധം സിനിമയുടെ വിജയത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൊറിയൻ താരങ്ങളായ ബാക്ക് സി-ഹൂൺ, പാർക്ക് ഹൈ-ജിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
 

ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് ആഗോളതലത്തിൽ ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് രാ കാർത്തിക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തന്റെ ടീമിൽ അർപ്പിച്ച വിശ്വാസത്തിന് പ്രിയങ്കയോട് നന്ദി പറഞ്ഞ അദ്ദേഹം, ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ഈ വിജയം വലിയൊരു നാഴികക്കല്ലാണെന്നും കൂട്ടിച്ചേർത്തു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...