ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

യു പ്രതിഭയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശം: ഇർഷാദിനെതിരെ നടപടി

തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ എൽ.ഡി.എഫ്സ്ഥാ നാർത്ഥി യു. പ്രതിഭയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ലീഗ് നേതാവ് ഇ​ർ​ഷാ​ദ് ​ച​ക്കാ​ല​ശേ​രി​യെ യു.​ഡി.​എ​ഫ് ​മ​ണ്ഡ​ലം​ ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​​ ​മാ​റ്റി.​ ​ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല. ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

‘ഒരു ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന യഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് വീണ്ടും അവരുടെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതൊക്കെ വിൽപനയ്ക്ക് വച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിന് വരുന്നത്’- എന്നായിരുന്നു ഇർഷാദ് ചക്കാലശേരിയുടെ വിവാദപരാമർശം. യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഇർഷാദ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്.

ത​നി​യ്ക്കെ​തി​രെ​ ​ഉ​ണ്ടാ​യ​ ​സ്ത്രീ​ ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​മ​നം​നൊ​ന്ത് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​മു​ന്നി​ൽ​ ​യു.​പ്ര​തി​ഭ​ ​ വിതുമ്പി.​ ​ഇ​ർ​ഷാ​ദി​ന്റെ​ ​പ​രാ​മ​ർ​ശം​ ​ഞെ​ട്ടി​ച്ചെ​ന്നും​ ​പൊ​ലീ​സി​നും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നും​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്നും​ ​പ്ര​തി​ഭ​ ​പ​റ​ഞ്ഞു.​ ​ഖേ​ദം​ ​പ്ര​ക​ടി​പ്പി​ച്ചാ​ൽ​ ​തീ​രു​ന്ന​ ​കാ​ര്യ​മ​ല്ല.​ ​ക​ര​ണ​ത്ത​ടി​ച്ചി​ട്ട് ​ത​ട​വി​യി​ട്ട് ​എ​ന്തു​കാ​ര്യ​മെ​ന്ന് ​പ്ര​തി​ഭ​ ​ചോ​ദി​ച്ചു.

അതേസമയം ​പ്ര​തി​ഭ​യ്ക്കെ​തി​രെ​യു​ള്ള​ ​പ​രാ​മ​ർ​ശ​ത്തെ​ ​അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എം.​ലി​ജു​ ​പ​റ​ഞ്ഞു.​ വ്യ​ക്തി​ ​അ​ധി​ക്ഷേ​പം​ ​ത​ന്റേ​യും​ ​പാ​ർ​ട്ടി​യു​ടെ​യും​ ​ന​യ​മ​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വ്യ​ക്തി​വി​മ​ർ​ശ​ന​മ​ല്ല.​ ​ആ​ശ​യ​ങ്ങ​ളു​ടെ​ ​പോ​രാ​ട്ട​മാ​ണെന്നും ലി​ജു​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...