ആനുകാലികംകൗതുകങ്ങൾസിനിമ

രൺവീർ സിങ്ങിനോട് അസൂയയില്ല പക്ഷേ; ധുരന്ധറിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ച് അക്ഷയ് കുമാർ

ഓരോ വർഷവും തുടർച്ചയായി ചിത്രങ്ങൾ പുറത്തിറങ്ങുന്ന ബോളിവുഡിലെ തിരക്കുള്ള താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. ബോളിവുഡ് ചലച്ചിത്രരംഗവും പ്രേക്ഷകരും കാലത്തിനനുസരിച്ച് എങ്ങനെ മാറിയെന്ന് ഹിന്ദി സിനിമാരംഗത്തെ മുതിർന്ന താരങ്ങളിലൊരാളായ അദ്ദേഹം അടുത്തിടെ ഒരു പരിപാടിയിൽ സംസാരിക്കവെ വിലയിരുത്തുകയുണ്ടായി. ചലച്ചിത്രരംഗം ഒരു ചക്രം പോലെയാണെന്നും ഓരോ രണ്ടുമൂന്ന് വർഷം കൂടുമ്പോഴും അത് മാറിക്കൊണ്ടിരിക്കുമെന്നും പ്രേക്ഷകരുടെ താത്പര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ടുഡേ കോൺക്ലേവിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’ തന്റെ അഭിപ്രായത്തിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. “ധുരന്ധറിന്റെ കാര്യം എടുക്കാം. രക്തച്ചൊരിച്ചിലുള്ള ഒരു ആക്ഷൻ ചിത്രമാണത്. അത് മികച്ചതാണ്, ആളുകൾ അത് ഏറ്റെടുത്തു. അവരത് ആസ്വദിക്കുന്നു. രൺവീർ സിങ്ങിനെപ്പോലെയുള്ള ഒരു നായകൻ രോഷാകുലനായ യുവാവെന്ന പ്രതിച്ഛായ സ്വീകരിക്കുന്നു; അത്തരം വേഷങ്ങൾ കുറച്ചുകാലമായി നിലച്ചിരിക്കുകയായിരുന്നു. അഞ്ചോ ആറോ വർഷം മുമ്പ് ഞാൻ ചില സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ ചെയ്തിരുന്നു; അവ നന്നായി വിജയിച്ചിരുന്നു. ഇപ്പോൾ ഹൊറർ കോമഡിയുടെ സമയമാണ്, ‘സ്ത്രീ’ വലിയ വിജയമായി. അങ്ങനെ എല്ലാം മാറിക്കൊണ്ടിരിക്കുന്നു, അടുത്തതായി പ്രേക്ഷകർ എന്ത് ഇഷ്ടപ്പെടുമെന്ന് നമുക്കറിയില്ല.” അദ്ദേഹം പറഞ്ഞു.

‘ധുരന്ധർ’ പോലുള്ള ചിത്രത്തിൽ വേഷം ലഭിക്കാത്തതിൽ ഖേദമുണ്ടോ അതോ അസൂയ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അക്ഷയ് കുമാർ പറഞ്ഞു: “‘ലയാരി’ സംഘത്തിന്റെ ഭാഗമാകാൻ ഞാൻ അനുയോജ്യനാണെന്ന് ആദിത്യ കരുതിയിട്ടുണ്ടാവില്ല. അദ്ദേഹം അങ്ങനെ ചിന്തിക്കാത്തതുകൊണ്ട് എനിക്ക് ആ വേഷം ലഭിച്ചതുമില്ല. ഞാൻ രൺവീറിനെ കാണുകയും അദ്ദേഹം എന്റെ ജോലിയെ അഭിനന്ദിക്കാറുമുണ്ട്. അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ച ചില വേഷങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്, തിരിച്ചും അങ്ങനെ സംഭവിക്കാറുണ്ട്. ഹിന്ദി സിനിമയിൽ 15-20 ഓളം നടന്മാരുണ്ട്, ഇന്ത്യയിൽ 180 ചിത്രങ്ങൾ നിർമിക്കപ്പെടുന്നു. എല്ലാവർക്കും വേഷങ്ങളുണ്ട്. നമുക്കും അതുപോലൊരു വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്ന ഖേദം മാത്രമേയുള്ളൂ, അല്ലാതെ അസൂയയില്ല”.

അക്ഷയ് കുമാറിന്റെ ‘ഭൂത് ബംഗ്ല’ 2026 ഏപ്രിൽ പത്തിന് റിലീസിനൊരുങ്ങുകയാണ്. ഇതുകൂടാതെ ‘ഹേരാ ഫേരി 3’, ‘വെൽക്കം ടു ദ ജംഗിൾ’, ‘ഗോൾമാൽ 5’ എന്നിവയും അണിയറയിലുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

ആനുകാലികംപ്രധാന വാർത്ത

പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങി ആർബിഐ; വരുന്നത് 100 കോടി വീതം കറൻസികൾ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പരീക്ഷിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ആദ്യ ഘട്ടത്തിൽ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

പണം കായ്ക്കുന്ന മരം?​ എടുത്താൽ അഞ്ച് വർഷം ദൗർഭാഗ്യം; സഞ്ചാരികളെ അമ്പരപ്പിച്ച് ‘വിഷിംഗ് ട്രീസ്’

ലണ്ടൻ: പണം മരത്തിൽ കായ്ക്കാറില്ലെന്ന് നമ്മളിൽ ചിലരെങ്കിലും പലപ്പോഴും പറയാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...