കേരള വാർത്തപ്രധാന വാർത്ത

കെ കെ ശൈലജ പേരാവൂരിൽ; അങ്കം കുറിക്കാൻ മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് സിപിഎം. നിലവിലുള്ള 56 എംഎൽഎമാർ ഇത്തവണ മത്സരരംഗത്തുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. പ്രധാന നേതാക്കളും മന്ത്രിമാരും മുൻ മന്ത്രിമാരും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുന്നു. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ സ്വതന്ത്രർ ജനവിധി തേടും.

എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും അസാദ്ധ്യമെന്ന് കരുതിയ വികസന പദ്ധതികൾ വരെ നടപ്പായ കാലമാണ് ഇതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ എം വി ഗോവിന്ദൻ പറഞ്ഞു. 56 സിറ്റിംഗ് എംഎൽഎമാരുണ്ട്. പിബിയിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ജനാധിപത്യ രീതിയിലെ സ്ഥാനാർത്ഥി നിർണയമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി പട്ടിക
1. മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ
2. ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു
3. തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ
4. പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
5. തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍
6. അഴീക്കോട്‌ – കെ.വി സുമേഷ്‌
7. കല്ല്യാശ്ശേരി – എം വിജിന്‍
8. ധര്‍മ്മടം – പിണറായി വിജയന്‍
9. മട്ടന്നൂര്‍ – വി.കെ സനോജ്‌
10. പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
11. തലശ്ശേരി – കാരായി രാജന്‍
12. മാനന്തവാടി – ഒ.ആര്‍ കേളു
13. സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍
14. കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍
15. പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍
16. ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌
17. കൊയിലാണ്ടി – കെ ദാസന്‍
18. കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍
19. ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌
20. തിരുവമ്പാടി – ലിന്റോ ജോസഫ്‌
21. പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
22. വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
23. പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ
24. മങ്കട – എം.പി അലവി
25. തൃത്താല – എം.ബി രാജേഷ്‌
26. തരൂര്‍ – പി.പി സുമോദ്‌
27. ആലത്തൂര്‍ – ടി.എം ശശി
28. നെന്മാറ – കെ പ്രേമന്‍
29. ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
30. ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
31. കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി
32. മലമ്പുഴ – എ പ്രഭാകരന്‍
33. കുന്നംകുളം – എ.സി മൊയ്‌തീന്‍
34. ചേലക്കര – യു.ആര്‍ പ്രദീപ്‌
35. മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌
36. ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍
37. പുതുക്കാട്‌ – കെ.കെ രാമചന്ദ്രന്‍
38. ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
39. വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
40. അങ്കമാലി – സാജു പോള്‍
41. ആലുവ – അഡ്വ. എ.എം ആരിഫ്‌
42. കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍
43. വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
44. കളമശ്ശേരി – പി രാജീവ്‌
45. തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌
46. കൊച്ചി – കെ.ജെ മാക്‌സി
47. തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
48. കോതമംഗലം – ആന്റണി ജോണ്‍
49. ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
50. ദേവികുളം – അഡ്വ. എ രാജ
51. ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
52. കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
53. പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍
54. അരൂര്‍ – ദലീമ
55. ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍
56. അമ്പലപ്പുഴ – എച്ച്‌ സലാം
57. കായംകുളം – അഡ്വ. യു പ്രതിഭ
58. ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
59. മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍
60. ആറന്മുള – വീണാ ജോര്‍ജ്ജ്‌
61. കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
62. കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
63. കുണ്ടറ – എസ്‌.എല്‍ സജികുമാര്‍
64. ഇരവിപുരം – എം നൗഷാദ്‌
65. കൊല്ലം – എസ്‌ ജയമോഹന്‍
66. വര്‍ക്കല – അഡ്വ. വി ജോയി
67. ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക
68. വാമനപുരം – അഡ്വ. ഡി.കെ മുരളി
69. കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
70. വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌
71. നേമം – വി ശിവന്‍കുട്ടി
72. കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌
73. അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
74. നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
75. പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍
1. കുന്നമംഗലം – പി.ടി.എ റഹീം
2. താനൂര്‍ – വി അബ്‌ദുറഹ്മാന്‍
3. വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
4. നിലമ്പൂര്‍ – യു ഷറഫലി
5. തവനൂര്‍ – ഡോ. കെ.ടി ജലീല്‍
6. ചവറ – ഡോ: സുജിത്‌ വിജയന്‍ പിള്ള

7. മാഹി – അഡ്വ. ടി അശോക്‌ കുമാര്‍ (സ്വതന്ത്രന്‍)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...