ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അതുലിനെ വെട്ടിക്കൊന്ന കേസിൽ നാലുപ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിൽ നാലുപ്രതികൾ കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരടക്കമാണ് പോലീസിന്റെ പിടിയിലായത്. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അവരും വൈകാതെ പിടിയിലാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അടുത്തുള്ള എല്ലാ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാന അതിർത്തികളിലേക്കും അലർട്ട് മെസേജ് നൽകിയിട്ടുണ്ട്. ബാക്കി പ്രതികളെയും വൈകാതെ പിടികൂടാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.’ കമ്മീഷണർ പറഞ്ഞു.

‘ഗുണ്ടാ ആക്രമണങ്ങൾ സംബന്ധിച്ച കേസുകളുടെ അന്വേഷണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല.’ കമ്മീഷണർ കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരും അവർക്ക് സഹായങ്ങൾ ചെയ്തുനൽകിയ രണ്ടുപേരുമാണ് ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കരുനാഗപ്പള്ളിയിൽ നടുറോഡിൽവെച്ച് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങിയ അലുവ അതുൽ എന്നറിയപ്പെടുന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുന്ന വഴിയാണ് അതുലിനുനേരെ ആക്രമണമുണ്ടായത്. മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം അതുലിന്റെ വാഹനത്തെ ഇടിച്ച് അപായപ്പെടുത്തിയ ശേഷമാണ് ഇയാളെ പുറത്തിറക്കി വെട്ടിക്കൊലപ്പെടുത്തിയത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...