കായികംകേരള വാർത്ത

സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു,​ മാർച്ച് 16ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മാർച്ച് 16 ന് വൈകിട്ടാണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹിമാൻ അദ്ധ്യക്ഷനാകും. മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

2020 ലോകകപ്പിന്റെ ഫൈനലിൽ ഉൾപ്പെടെ സഞ്ജുവിന്റെ തുടർച്ചയായ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഇടക്കാലത്ത് മോശം ഫോമിലായിരുന്ന മലയാളി താരത്തിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു ലോകകപ്പ്. സഞ്ജുവിനുള്ള സ്വീകരണം ഗംഭീരമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് കായികവകുപ്പിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തുന്നത്‌.

അതേസമയം ​ ​സ​ഞ്ജു​ ​സാം​സ​ണെ​ ​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​നും തിങ്കളാഴ്ച ആദരിക്കുന്നുണ്ട്. ​തി​രു​വ​ന​ന്ത​പു​രം​ ​മം​ഗ​ല​പു​രം​ ​മു​ല്ല​ശ്ശേ​രി​യി​ൽ​ ​കെ.​സി.​എ​ ​പു​തു​താ​യി​ ​നി​ർ​മ്മി​ച്ച​ ​അ​ത്യാ​ധു​നി​ക​ ​ക്രി​ക്ക​റ്റ് ​സ്റ്റേ​ഡി​യ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ ​വേ​ദി​യി​ലാണ് ആദരിക്കുന്നത്.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പു​തി​യ​ ​സ്റ്റേ​ഡി​യം​ ​കാ​യി​ക​ലോ​ക​ത്തി​ന് ​സ​മ​ർ​പ്പി​ക്കും.​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​മു​ഖ്യാ​തി​ഥി​യാ​യി​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സ​ഞ്ജു​ ​വി​നെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സാ​ന്നി​ധ്യ​ത്തി​ലാ​ണ് ​കെ.​സി.​എ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​ആ​ദ​രി​ക്കു​ന്ന​ത്.

കെ.​സി.​എ​ ​പ്ര​സി​ഡന്റ് ശ്രീ​ജി​ത്ത് ​വി​. നാ​യ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​കാ​യി​ക​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹ്മാ​ൻ,​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി,​ ​ഭ​ക്ഷ്യ​-​സി​വി​ൽ​ ​സ​പ്ലൈ​സ് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​വി.​ ​ശ​ശി,​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...