ചരമം

ദിലീപ് പോള്‍ ബെഞ്ചമിന്‍ വെര്‍ജീനിയയില്‍ അന്തരിച്ചു

വെര്‍ജീനിയ: കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും, മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ ആത്മായ പ്രമുഖനുമായ ഷെവലിയര്‍ അഡ്വക്കേറ്റ് ബെഞ്ചമിന്‍ പോളിന്റേയും ജോസി ബെഞ്ചമിന്റേയും (റിട്ടയേര്‍ഡ് ഫെഡറല്‍ ബാങ്ക് ഓഫീസര്‍) ഏക പുത്രന്‍ ദിലീപ് പോള്‍ ബെഞ്ചമിന്‍ (43) മാര്‍ച്ച് 9-ാം തീയതി വെര്‍ജീനിയയില്‍ അന്തരിച്ചു.

പ്രമുഖ മെഡ്‌ട്രോണിക്ക് ടെക്‌നോളജിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു. മരിയ ബാബു(രജിസ്റ്റേര്‍ഡ് നഴ്‌സ്, ഫെയര്‍ഫാക്‌സ്, ഇനോവ) സഹധര്‍മ്മിണിയും ആന്‍ സൈറ പോള്‍, ഡേവിഡ് ബെഞ്ചമിന്‍ പോള്‍(സക്കൂള്‍ വിദ്യാര്‍ത്ഥികള്‍) എന്നിവര്‍ മക്കളുമാണ്.

ദീപ ജീവന്‍(ആസ്‌ട്രേലിയ) ഏക സഹോദരിയാണ്. നിക്‌സണ്‍, നിക്കി എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്. വെര്‍ജീനിയയിലെ ചാന്റിലിയിലുള്ള സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ സജീവ അംഗങ്ങളാണ് ദിലീപ് പോള്‍ ബെഞ്ചമിനും കുടുംബവും. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് പെന്തലയില്‍ കുടുംബാംഗമാണ്.

പുത്തന്‍ കുരിശ് വേളൂര്‍ മൗണ്ട് സക്കായി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയാണ് പരേതന്റെ മാതൃ ഇടവക.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ബിരുദാനന്തര ബിരുദവും തുടര്‍ന്ന് പൂനയില്‍ നിന്നും എംബിഎ. കരസ്ഥമാക്കിശേഷമാണ് അമേരിക്കയില്‍ എത്തുന്നത്.

മൂവാറ്റുപുഴ കായനാട് മുളയംകുഴിയില്‍  പാലപ്പുറത്ത് കുടുംബാംഗമാണ് പരേതന്റെ ഭാര്യ മരിയ.


പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും സംസ്‌ക്കാരവും ഞായര്‍(മാര്‍ച്ച് 15), തിങ്കള്‍(മാര്‍ച്ച് 16) തീയതികളിലായി നടക്കും.

ഞായറാഴ്ച  വൈകുന്നേരം 4 മണി മുതല്‍ 7 മണിവരെ പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും LOUDOUN ഫ്യൂണറല്‍ ചാപ്പലില്‍ വെച്ച് നടക്കും. തിങ്കളാഴ്ച രാവിലെ 8.45 AM ന് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ഫ്യൂണറല്‍ ചാപ്പലില്‍ വെച്ച് മൃതസംസ്‌ക്കാര ശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ലീസ്ബര്‍ഗിലുള്ള യൂണിയന്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം. സെന്റ് ജോര്‍ജ് ഇടവക വികാരിയും മലങ്കര അതിഭദ്രാസനത്തിലെ സീനിയര്‍ വൈദീകരിലൊരാളുമായ വെരി.റവ.ഡോ. വര്‍ഗീസ് മാനിക്കാട്ട് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.



 PUBLIC VIEWING
SUNDAY, MARCH 15th 4 PM-7PM,

LOCATION
LOUDOUN FUNERAL CHAPEL,
158 CATOCTIN CIRCLES.SE.
LESSSBURG, VA 20175.


HOLY QURBANA
MONDAY, MARCH 16 8.45 AM,
ST. GEORGE SYRIAC ORTHODOX CHURCH,
4219 LAFAYETTE CENTER DR.
CHANTILLY, VA 20151.


INTERMENT
UNION CEMETERY
323 NORTH STREET, LEESBURG, VA-20175.

Report : ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംപ്രധാന വാർത്തസിനിമ

ഷൂ​ട്ടിം​ഗി​നി​ടെ ബം​ഗാ​ളി ന​ട​ൻ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

ഭു​വ​നേ​ശ്വ​ർ: ഷൂ​ട്ടിം​ഗി​നി​ടെ ഒ​ഡീ​ഷ​യി​ൽ ക​ട​ലി​ൽ ബോ​ട്ട് മ​റി​ഞ്ഞ് ബം​ഗാ​ളി ന​ട​ൻ മ​രി​ച്ചു. പ്ര​മു​ഖ ബം​ഗാ​ളി ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ...

ചരമം

ലീലാമ്മ പുതുശ്ശേരിൽ ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ : കിടങ്ങൂർ പുതുശ്ശേരിൽ ജോർജിന്റെ ഭാര്യ ലീലാമ്മ (77) അന്തരിച്ചു. പരേത കൂടല്ലൂർ കൊച്ചുപറമ്പിൽ...

ചരമം

മറിയാമ്മ ഏബ്രഹാം ഇലഞ്ഞിക്കൽ ന്യൂജേഴ്‌സിയില്‍ അന്തരിച്ചു

ന്യൂജേഴ്‌സി: കൊല്ലാട് മുല്ലശേരില്‍ എം.ഇ ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം  (മോളി, 86) BSc, BEd,...

ചരമംസിനിമ

നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു; മുകേഷിന്റെ സഹോദരീ ഭർത്താവാണ്

കൊല്ലം : നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖ...