കേരള വാർത്തകൗതുകങ്ങൾസിനിമ

മന്ത്രി ഗണേഷിനെതിരെ ഭാര്യയുടെ നീക്കം; കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ; വിവാദമായി

കൊല്ലം : മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ ബിന്ദു മേനോൻ.

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ വീട്ടിലേക്കു ഗണേഷ് കുമാറിന്റെ ഭാര്യ അറിയിപ്പില്ലാതെ എത്തിയതോടെയാണ് പ്രശ്‌നത്തിനു തുടക്കമായത്.

അതേ സമയം, വ്യക്തിപരമായ കാര്യങ്ങളെ സൈബറിടങ്ങളിൽ പൈസ കൊടുത്ത് ആക്രമിക്കുകയാണെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞു.

അതേ സമയം, എന്തുകൊണ്ടാണ് ഗണേഷ് കുമാറിനു പ്രശ്നമെന്ന് ലോകം മുഴുവൻ അറിയാമെന്നു ബിന്ദു മേനോൻ പറഞ്ഞു. 2014ൽ വിവാഹം കഴിഞ്ഞ ശേഷം ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. 2019ൽ വലിയ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു.

ശനിയാഴ്ചയാണ് സംഭവം. പ്രശ്‌നമുണ്ടായതിനു പിന്നാലെ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു, ശ്രീലേഖയെ വിളിച്ചാണ് ഉപദേശം തേടിയത്. കാര്യങ്ങള്‍ കേട്ടതിനു ശേഷം സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 112 ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാനാണ് ശ്രീലേഖ നിര്‍ദേശിച്ചത്. ഇതനുസരിച്ച് 112 നമ്പറില്‍ വിളിച്ച് താനാരാണെന്നും എന്താണു പ്രശ്‌നമെന്നും അറിയിച്ചിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും വീട്ടിലേക്കു കയറാന്‍ അനുവദിച്ചില്ല.

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വാളകത്തെ വീട്ടിലേക്കു ഗണേഷ് കുമാറിന്റെ ഭാര്യ അറിയിപ്പില്ലാതെ എത്തിയതോടെയാണ് പ്രശ്‌നത്തിനു തുടക്കമായത്. അവിടെ ഉണ്ടായ കാര്യങ്ങളുടെ ഫോട്ടോ എടുത്തതോടെ ചിലര്‍ ഇടപെട്ട് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു.

മന്ത്രിയുടെ കൂടെയുള്ള സുഹൃത്തുക്കളും ജീവനക്കാരും എനിക്ക് എതിരാണെന്ന് ബിന്ദു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ ഞാൻ പൂർണമായും ഒറ്റയ്ക്കാണ്. എനിക്ക് ഓർമയില്ലാത്ത ഒരു അമ്മയാണുള്ളത്. പല സ്ത്രീകളുടെയും പ്രശ്നം വച്ച് ഞാൻ വഴക്ക് കൂടും. ഞാൻ പല സ്ത്രീകളെയും വിളിച്ച് ഫയർ ചെയ്തിട്ടുണ്ട്. എനിക്ക് സംശയ രോഗമാണെന്നാണ് എന്റെ വീട്ടുകാരെ വിളിച്ചു പറയുന്നത്. ഞാൻ ആരോടും പറയാതെയാണ് വീട്ടിലേക്ക് പോയത്. അവിടെ പോയപ്പോൾ ബെഡ്റൂമിൽ ഞാൻ കണ്ടത് ഫോട്ടോയെടുക്കാൻ നോക്കി. അത് പറയാൻ പറ്റില്ല. അതിന്റെ എല്ലാ ചിത്രങ്ങളും എന്റെ കൈയ്യിലുണ്ട്. ഞാൻ മന്ത്രിയെയോ കൂടെയുള്ള ആളെയോ ഒന്നും ചെയ്യാൻ ശ്രമിച്ചില്ല. പക്ഷേ ഞാൻ ഫോട്ടൊയെടുക്കാൻ ശ്രമിച്ചു. ഞാൻ ഉടനെ ശ്രീലേഖ ചേച്ചിയെ വിളിച്ചു.

കൺട്രോൾ റൂമിൽ വിളിക്കാൻ ലേഖ ചേച്ചിയാണ് പറഞ്ഞത്. പ്രദീപ് എന്ന് പറഞ്ഞയാൾ വാതിൽ തുറക്കാൻ സമ്മതിച്ചില്ല. പൊലീസ് വരുന്നതിനു മുൻപ് സ്ത്രീയെ അവിടെ നിന്ന് മാറ്റി. ഗണേഷ് കുമാർ ഉള്ളിലേക്ക് ഓടി. പൊലീസ് വന്ന് യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. ചേച്ചി ഒന്ന് അടങ്ങ് സാറിനൊരു തെറ്റുപറ്റി പോയെന്ന് മന്ത്രിയുടെ സ്റ്റാഫായ മനോജ് പറഞ്ഞു. മനോജ് എന്റെ കാലിൽ വീണു. ഇതിന്റെയെല്ലാം തെളിവ് എന്റെ കൈയ്യിലുണ്ട്. മന്ത്രി എന്നെ രണ്ട് മാസമായി ബ്ലോക്ക് ചെയ്തിരിക്കുകയാണ്. എന്നോട് ഒരു മാപ്പ് പറഞ്ഞിരുന്നുവെങ്കിൽ ഞാനൊന്നും പറയില്ലായിരുന്നു. അതൊന്നും ചെയ്യാതെയാണ് എനിക്കെതിരെ വാർത്താ സമ്മേളനം നടത്തിയത്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചും ഞാൻ കാര്യം അറിയിച്ചിരുന്നു’’ – ബിന്ദു മേനോൻ പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...