കേരള വാർത്തചരമം

ച​രി​ത്ര​കാ​ര​ൻ കെ.​എ​ൻ. പ​ണി​ക്ക​ർ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യ​ത് ഇ​ന്ത്യ​ൻ ച​രി​ത്ര​ര​ച​ന​യി​ലെ അ​തി​കാ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യി​രു​ന്ന ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ (90) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ച​രി​ത്ര​ര​ച​ന​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന അ​ദ്ദേ​ഹം, ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​യും കേ​ര​ള ച​രി​ത്ര​ത്തെ​യും ജ​ന​കീ​യ പ​ക്ഷ​ത്തു​നി​ന്ന് വി​ശ​ക​ല​നം ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു. ജെ​എ​ൻ​യു പ്രൊ​ഫ​സ​റാ​യും ചരിത്ര വിഭാഗം മേധാവിയായും അദ്ദേഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഹി​സ്റ്റി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എ​ച്ച്ആ​ർ), കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936ലാണ് ജനനം. ചാവക്കാട് ബോർഡ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കിയശേഷം രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കി. സഹപാഠിയായിരുന്ന രാജസ്ഥാൻ സ്വദേശിനി അന്തരിച്ച ഉഷാ ഭാർഗവയാണ് ഭാര്യ. രാഗിണി, ശാലിനി എന്നിവരാണ് മക്കൾ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...