കൗതുകങ്ങൾപ്രധാന വാർത്ത

ആംബുലൻസ് ഹമ്പിൽ കയറിയപ്പോൾ ‘മരിച്ചയാൾ’ സംസാരിച്ചു; അമ്പരന്ന് ബന്ധുക്കൾ

ബെംഗളൂരു: മരിച്ചുവെന്ന് കരുതി സംസ്‌കാരച്ചടങ്ങുകൾ നടത്താൻ കൊണ്ടുപോകുന്നതിനിടെ 65-കാരൻ സംസാരിച്ചു. ബാഗൽകോട്ട് ജില്ലയിലെ ജമാകാന്തിയിലാണ് സംഭവം നടന്നത്.

ഇവിടെയുള്ള മുബാറക്കിനെയാണ് ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബെളഗാവിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതിനകം മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ഉടൻതന്നെ സംസ്‌കാര ച്ചടങ്ങുകൾ നടത്തുന്നതിനായി സ്വന്തംസ്ഥലത്തേക്ക് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു.

ആംബുലൻസ് ലോകപുരയിൽ എത്തിയപ്പോൾ റോഡിലെ ഹമ്പിൽ കയറിയപ്പോൾ കുലുങ്ങി. അപ്പോൾ മുബാറക്ക് ശ്വാസമെടുക്കുകയും സംസാരിക്കുകയുമായിരുന്നു. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ വിജയപുരയിലുള്ള ആശുപത്രിയിൽ എത്തിച്ചു. ഇയാൾ ഇപ്പോൾ ഇവിടെ ചികിത്സയിലാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...