കായികംചരമംപ്രധാന വാർത്ത

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസവും മനു ഭാക്കറിന്റെ പരിശീലകനുമായ ജസ്പാൽ റാണ (49) അന്തരിച്ചു. അടുത്തിടെ ജസ്പാലിനെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് അന്ത്യം.

മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ നെഞ്ചുവേദനയുണ്ടായിരുന്നു. പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയും ജസ്പാലിന് നെഞ്ചുവേദനയുണ്ടായി. ഇന്ത്യയിലെത്തിയ ഉടൻ തന്നെ ചികിത്സ തേടി. സുഖംപ്രാപിച്ചുവരുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് വിവരം.

ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഇതിഹാസതാരമായിരുന്നു ജസ്പാൽ. രാജ്യത്തിനായി ഒട്ടേറെ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത ജസ്പാൽ മെഡലുകൾ വാരിക്കൂട്ടി. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ തന്നെ മികച്ച ഇന്ത്യൻ അത്‌ലറ്റുകളിലൊരാളായിരുന്നു. 2006 ദോഹ ഏഷ്യൻ ഗെയിംസിലെ ജസ്പാലിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മൂന്ന് സ്വർണമെഡൽ സ്വന്തമാക്കിയ ജസ്പാൽ അന്ന് 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിൽ ലോക റെക്കോഡ് നേട്ടത്തിനൊപ്പവുമെത്തി.

ഷൂട്ടിങ്ങിൽ മനു ഭാക്കർ അഭിമാനാർഹമായ നേട്ടങ്ങൾ വെട്ടിപ്പിടിക്കുന്നതിന് പിന്നിൽ ജസ്പാലിന്റെ പരിശീലനമായിരുന്നു . പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി രണ്ട് മെഡലുകൾ മനു ഭാക്കർ നേടുന്നതും ജസ്പാലിന് കീഴിൽ പരിശീലിക്കുമ്പോഴായിരുന്നു. 10 മീറ്റർ എയർ പിസ്റ്റളിലും 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലുമാണ് മെഡൽ നേട്ടം. ഒളിമ്പിക്‌സ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യത്തെ വനിതയുമായി അന്ന് മനു ഭാക്കർ. 2012 ലണ്ടൻ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങിൽ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു ഇത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...