കൗതുകങ്ങൾസിനിമ

‘എന്റെ ജീവിതതാളം, യഥാർഥ ചൈതന്യം ഉൾക്കൊള്ളുന്ന സ്ത്രീ’; ചർച്ചയായി സുരേഷ് ഗോപിയുടെ വനിതാദിന ആശംസ

ലോക വനിതാ ദിനത്തിൽ തന്റെ ജീവിതത്തിലെ കരുത്തും തണലുമായ ഭാര്യ രാധികയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പിലൂടെ ആശംസകൾ നേർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിനും സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും പിന്നിൽ ഭാരതീയതയുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന രാധികയുടെ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം കുറിച്ചു.

വീടിന്റെ ഹൃദയമിടിപ്പും തന്റെ ലോകത്തെ ഐക്യത്തോടെ നിലനിർത്തുന്ന നിശബ്ദമായ കരുത്തുമാണ് അവളെന്നും സുരേഷ് ഗോപി വിശേഷിപ്പിച്ചു.

“ജീവിതത്തിന്റെ താളം. ഓരോ നാഴികക്കല്ലുകൾക്കും, സമാധാനം നിറഞ്ഞ ഓരോ നിമിഷങ്ങൾക്കും പിന്നിൽ ‘ഭാരതീയത’യുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുന്ന ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പും, നമ്മുടെ ലോകത്തെ ഐക്യത്തോടെ നിലനിർത്തുന്ന നിശബ്ദമായ കരുത്തുമാണ്.

എന്റെ ജീവിതതാളത്തിന് പൂർണ്ണത നൽകുന്ന പ്രിയപ്പെട്ടവൾക്കും, സ്നേഹവും കരുത്തും കൊണ്ട് ഭാവി രൂപപ്പെടുത്തുന്ന ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ,” സുരേഷ് ഗോപി കുറിച്ചു.

സുരേഷ് ഗോപിയുടെ സിനിമാ-രാഷ്ട്രീയ ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലും തണലായി കൂടെയുള്ള രാധികയെക്കുറിച്ചുള്ള ഈ വൈകാരികമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു സ്ത്രീയുടെ കരുത്തും സ്നേഹവുമാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ ആധാരമെന്ന് അടിവരയിടുന്നതായിരുന്നു താരത്തിന്റെ ഈ വാക്കുകൾ.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...