അമേരിക്കൻ വാർത്തകേരള വാർത്ത

ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന ചരിത്രനോവൽ പ്രകാശനം ചെയ്തു

കണ്ണൂർ: മൂന്നു മതങ്ങളും ഇത്രയധികം സഹജീവിതം നടത്തുന്ന സഹിഷ്ണുതയുള്ള സമൂഹമായി കേരളം നിലനിൽക്കുന്നതിനു പിന്നിൽ വായന നൽകിയ സംസ്‌കാരമാണെന്ന് എഴുത്തുകാരൻ സക്കറിയ. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന  കനേഡിയൻ മലയാളി എഴുത്തുകാരനായ ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന പുസ്‌തകം കഥാകൃത്ത് പി.കെ.പാറക്കടവന്  നൽകി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

മറ്റു മതങ്ങളെ അപമാനിക്കാത്ത, ഒപ്പം ജീവിക്കാൻ അനുവദിക്കുന്ന, മതഭ്രാന്തില്ലാത്ത, വർഗീയഭ്രാന്തില്ലാത്ത ഒരു സമൂഹമായി കേരളം ഇപ്പോഴും നിലനിൽക്കുന്നു. ഇതിനെല്ലാം പിന്നിൽ വിദ്യാലയങ്ങളും നന്മയുള്ള അധ്യാപകരും വായനയുമെല്ലാം ഉണ്ടാക്കിയ സംസ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ബുക്സ് മാനേജിങ് ഡയറക്ട‌ർ ഒ.അശോക്കുമാർ അദ്ധ്യക്ഷത വഹിച്ചു.  എ.വി.പവിത്രൻ, പി.കെ.പാറക്കടവ് , സതീശൻ മോറായി, ഷുക്കൂർ പെടയങ്ങോട്, രാജേഷ് തെക്കന്മാർ, എ.കെ.ബിജുരാജ് എന്നിവർ പ്രസംഗിച്ചു.  ജോൺ ഇളമത മറുപടി പ്രസംഗം നടത്തി.

പ്രശസ്ത ലോകസഞ്ചാരിയായ ഇബ്ൻ ബത്തൂത്തയുടെ സഞ്ചാരത്തെ ആസ്പദമാക്കി രചിച്ച കാലത്തിന്റെ കഥ പറയുന്ന ഒരു നേർചിത്രമാണ് ” സുഫികളും സുൽത്താന്മാരും” എന്ന ഈ ചരിത്ര നോവൽ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...