കൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

കുളിക്കേണ്ടത് രാവിലെയോ രാത്രിയിലോ? മെച്ചപ്പെട്ട ആരോഗ്യം ലഭിക്കാൻ ശാസ്ത്രീയ പഠനങ്ങളും വിദഗ്ധരും പറയുന്നത്

ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യക്കാർ രാവിലെ കുളിക്കുന്ന ശീലം ഉള്ളവരാണ്. ശരിയായ രീതി അതാണെന്നും ആരോഗ്യത്തിനും ഊർജം ലഭിക്കാനും എല്ലാം രാവിലെ കുളിക്കണം എന്നുമാണ്. നമ്മുടെ വിശ്വാസം രാവിലത്തെ കുളി നമുക്ക് ശാരീരികവും മാനസികവുമായ സൗഖ്യമേകും. എന്നാൽ നമ്മുടെ അയൽക്കാരായ ഏഷ്യൻ രാജ്യങ്ങളിൽ പലതിലും ഇത് നേരെ തിരിച്ചാണ്. അവർ രാവിലെ എഴുന്നേൽക്കുന്നു, റെഡി ആയി ജോലിക്ക് പോകുന്നു. വൈകുന്നേരമോ അല്ലെങ്കിൽ രാത്രി കിടക്കും മുൻപോ മാത്രം കുളിക്കുന്നു. ഇന്ത്യയിലെ രാവിലത്തെ ദിനചര്യയുടെ ഭാഗമായ കുളി ജപ്പാനിലും കൊറിയയിലും ചൈനയിലും എല്ലാം വൈകുന്നേരത്തെ ശീലമാണ്.

ലോകത്ത് എല്ലായിടത്തും രീതികൾ വ്യത്യസ്തമാണ്. പാശ്ചാത്യ രാജ്യങ്ങളായ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ എന്നിവിടങ്ങളിലെല്ലാം രാവിലത്തെ ശീലമാണ് കുളി. എന്നാൽ ഇതിനു വിരുദ്ധമായി ഏഷ്യൻ രാജ്യങ്ങൾ പലതിലും രാത്രി കുളിക്കുന്ന രീതിയാണ് പിന്തുടരുന്നത്. രാത്രിയിലത്തെ കുളി ശരീരത്തെ ക്ലെൻസ് ചെയ്യുകയും പകലത്തെ അഴുക്കുകളും വിഷാംശങ്ങളുമെല്ലാം അകറ്റുകയും ശരീരത്തിന് വിശ്രാന്തി നൽകുകയും മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

രാത്രിയിലെ കുളി കിഴക്കനേഷ്യയിൽ

കൊറിയ
പകല്‍ ജോലികളെല്ലാം കഴിഞ്ഞ ശേഷമാണ് കൊറിയക്കാർ കുളിക്കുന്നത്. രാത്രിയിലെ കുളി ശരീരത്തെ റിലാക്സ് ചെയ്യിക്കുകയും സുഖകരമായ ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

ചൈന
ചൈനീസ് സംസ്കാരം അനുസരിച്ച് രാത്രിയിലത്തെ കുളി ശുചിത്വത്തിന് ഏറ്റവും പ്രധാനമാണ്. ഇത് നെഗറ്റീവ് ഊർജത്തെ അകറ്റാൻ സഹായിക്കും. ശരീരത്തിൽ പകൽ മുഴുവൻ അടിഞ്ഞുകൂടിയ വിയർപ്പ്, ബാക്ടീരിയ തുടങ്ങിയവയെ അകറ്റും. പ്രത്യേകിച്ചും ഈർപ്പം നിറഞ്ഞ, ട്രോപ്പിക്കൽ കാലാവസ്ഥയിലാണ് അഴുക്ക് കൂടുതൽ ഉണ്ടാവുന്നത്. ആരോഗ്യം മെച്ചപ്പെടുത്താനും പ്രൊഡക്ടിവിറ്റി കൂട്ടാനും ശാന്തമായ ഉറക്കം ലഭിക്കാനും രാത്രിയിലത്തെ കുളി സഹായിക്കുന്നു.

ജപ്പാൻ
ജപ്പാനിൽ രാത്രി സമയത്തെ കുളി അവരുടെ പാരമ്പര്യവും വർക്ക് കൾച്ചറുമായും ബന്ധപ്പെട്ടിരിക്കുന്നു. ദൈർഘ്യമേറിയതും സമ്മർദം നിറഞ്ഞതുമായ ജോലികൾക്കു ശേഷം ഉറങ്ങാൻ കിടക്കും മുൻപുള്ള കുളി സമ്മർദം അകറ്റാനും പേശികളെ വിശ്രാന്തിയിലാക്കാനും സഹായിക്കും. ഒപ്പം മനസ്സിനെ ഉറക്കത്തിനായി തയാറെടുപ്പിക്കാനും രാത്രിയിലത്തെ കുളി സഹായിക്കും.

രാത്രി കുളിച്ചാലുള്ള നേട്ടങ്ങൾ

രാത്രിയിൽ കുളിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്.

ശരീരത്തെയും മനസ്സിനെയും ശാന്തമാക്കുന്നു. ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ചൂടു വെള്ളം പേശികളെ റിലാക്സ് ചെയ്യിക്കുന്നു. പകൽ സമയത്ത് ശരീരത്തിൽ അടിഞ്ഞുകൂടിയ വിയർപ്പ്, അഴുക്ക്, അന്തരീക്ഷത്തിലെ മലിനവസ്തുക്കൾ ഇവയെല്ലാം അകറ്റുന്നു. ചർമത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥകളിൽ രാത്രിയിലത്തെ കുളി ഏറ്റവും ഗുണകരമാണ്.

രാവിലെ കുളിച്ചാലുള്ള ഗുണങ്ങൾ

ദിവസം മുഴുവൻ ശരീരത്തിനും മനസ്സിനും ഊർജമേകുന്നു ഉറക്കം തൂങ്ങുന്നത് ഒഴിവാക്കി എപ്പോഴും ഫ്രഷ് ആയിരിക്കാൻ സഹായിക്കും. രാത്രിയിൽ വിയർക്കുന്നവർ തീർച്ചയായും രാവിലെ കുളിക്കണം.

ശാസ്ത്രം പറയുന്നത്

ശാസ്ത്രീയ പഠനങ്ങളും വിദഗ്ധരും പറയുന്നത് ക്ഷീണം അകറ്റി ശരീരത്തെ ഉന്മേഷമുള്ളതാക്കാനും നല്ല ഉറക്കം ലഭിക്കാനും രാത്രിയിലെ കുളി സഹായിക്കും എന്നാണ്. മിക്ക ആളുകളും രാവിലെ ഒരു ദിവസം തുടങ്ങും മുൻപ് രാത്രിയിൽ ഒരു ദിവസം അവസാനിക്കും മുൻപും കുളിക്കുന്നവരാണ്. ഉറങ്ങാൻ കിടക്കും മുൻപ് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും. ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നവർക്കും അസ്വസ്ഥതകൾ ഉള്ളവർക്കും രാത്രിയിലെ കുളി ഏറെ നല്ലതാണ്. രാവിലെയും രാത്രിയും കുളിക്കുന്നതു കൊണ്ട് വ്യത്യസ്ത ഗുണങ്ങളുണ്ട്. രാവിലത്തെ കുളി ഉന്മേഷവും ഊർജവും നൽകുകയും ദൈനംദിന പ്രവൃത്തികൾ കൃത്യതയോടെ ചെയ്യാൻ സഹായിക്കുകയും ചെയ്യുമ്പോൾ, വൈകുന്നേരമോ രാത്രിയോ കുളിക്കുന്നത് ശരീരത്തെ റിലാക്സ് ചെയ്യിക്കുകയും ക്ഷീണമകറ്റുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യും. ജീവിതശൈലി, കാലാവസ്ഥ, വ്യക്തിപരമായ താൽപര്യങ്ങൾ ഇവയനുസരിച്ച് ഓരോരുത്തർക്കും കുളിക്കാൻ ശരിയായ സമയം തെരഞ്ഞെടുക്കാവുന്നതാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...