കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

‘ഷഡ്പദ ജുവലറി”യിലെ മോഹവില വണ്ടുകൾ, ശ്രദ്ധേയമായി പീച്ചി ഫോറസ്റ്റ് ഇൻസെക്ട് മ്യൂസിയം

തൃശൂർ: ലക്ഷങ്ങൾ വിലയുള്ള വണ്ടുകൾ വരെയുണ്ട് പീച്ചി കേരള വനഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് ഇൻസെക്ട് മ്യൂസിയത്തിൽ. പശ്ചിമഘട്ടത്തിലെ ഷഡ്പദവൈവിദ്ധ്യത്തിന്റെ അഞ്ചു ദശാബ്ദങ്ങളുടെ നേർക്കാഴ്ചയാണവ. ലക്ഷങ്ങൾ വിലയുള്ള, 12 സെന്റീ മീറ്റർ വരെ വലിപ്പമുള്ള സ്റ്റാഗ് ബീറ്റിൽ, എണ്ണമിനുപ്പുള്ള കൊളിയോപ്റ്ററ (ചെല്ലികൾ), കുഞ്ഞൻമാരായ ന്യൂറോപ്റ്ററ (കുഴിയാനകൾ)…. ഇങ്ങനെ പോകുന്നു പീച്ചിയുലെ വണ്ട് വി.ഐ.പികൾ. സ്റ്റഫ് ചെയ്താണ് ഇവയെ പ്രദർശിപ്പിച്ചിട്ടുള്ളത്.

വംശനാശഭീഷണി ഉള്ളതിനാൽ ഇന്ത്യയിൽ ഷഡ്പദങ്ങളെ ശേഖരിക്കുന്നതും വിൽക്കുന്നതും നിയമവിധേയമല്ല. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മറ്റ് രാജ്യങ്ങളിൽ മോഹവിലയ്‌ക്കാണ് വില്പന. രേഖകളില്ലാത്തതിനാൽ സഞ്ചാരികളിൽ നിന്ന് പിടിച്ചെടുക്കുന്ന അപൂർവ ഷഡ്പദങ്ങൾ ചൈന അടക്കമുള്ള രാജ്യങ്ങളിലെ മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. പല രാജ്യങ്ങളിലും ആചാരത്തിനും അലങ്കാരത്തിനും മ്യൂസിയങ്ങളുടെ പ്രദർശനമൂല്യം കൂട്ടുന്നതിനുമെല്ലാം ഷഡ്പദങ്ങളെ ഉപയോഗിക്കുന്നുണ്ട്.

 വില്ലനായി കാലാവസ്ഥാവ്യതിയാനം

കാലാവസ്ഥാവ്യതിയാനം കാരണം വലിയ ഷഡ്പദങ്ങൾ പശ്ചിമഘട്ടത്ത് കുറയുന്നുണ്ട്. 1975ലാണ് മ്യൂസിയത്തിന്റെ തുടക്കം. ആദ്യ സ്‌പെസിമെൻ ഹോപ്പർ (ചാഴി ഇനം) ആയിരുന്നു. ഡോ. കെ.എസ്.എസ്. നായർ, ഡോ. ആർ.വി. വർമ്മ, ഡോ. ജോർജ് മാത്യു, ഡോ. വി.വി. സുധീന്ദ്രകുമാർ, ഡോ. കെ. മോഹൻദാസ്, ഡോ. ടി.വി. സജീവ്, ഡോ. ജിതു യു.കൃഷ്ണൻ തുടങ്ങിയവരുടെ ശ്രമഫലമായാണ് ഷഡ്പദശേഖരം രൂപപ്പെട്ടത്.


 മ്യൂസിയത്തിലെ ഓർഡറുകൾ: 29

 ആകെ സ്‌പെസിമെനുകൾ: 1,07,820

 ശാസ്ത്രീയമായി ഡിജിറ്റലൈസ് ചെയ്തത്: 4,100


ഷഡ്പദ ഇനങ്ങൾ:

കൊളിയോപ്റ്ററ (ബീറ്റിലുകൾ, ചെല്ലികൾ), ലെപിഡോപ്റ്ററ (ശലഭങ്ങൾ, പാറ്റകൾ, സ്‌കിപ്പറുകൾ), ഒഡോണാറ്റ (തുമ്പികൾ), ഓർത്തോപ്റ്ററ (പുൽച്ചാടികൾ), ഹൈമെനോപ്റ്ററ (ഉറുമ്പുകൾ, തേൻവണ്ടുകൾ, കടന്നലുകൾ), ഹെമിപ്റ്ററ (ചാഴികൾ), ന്യൂറോപ്റ്ററ (ആൻഡ്ലൈയണുകൾ, കുഴിയാനകൾ), ഡിക്ടിയോപ്റ്ററ (പാറ്റകൾ), മാന്റിഡേ (മാന്റിസുകൾ), ഡിപ്റ്ററ (ഈച്ചകൾ).

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...