അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി സ്ഥിരീകരണം, ഒപ്പം മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗി സ്ഥിരീകരണം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86കാരനായ ഖമനയി കൊല്ലപ്പെട്ടത്. ഖമനയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകളും മരുമകനും കൊച്ചുമകനും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്‌നീം, ഫാർസ് എന്നിവ റിപ്പോർട്ട് ചെയ്തു. 40 ദിവസത്തെ ദുഃഖാചരണത്തിനും പ്രഖ്യാപനം

നേരത്തെ ഖമനേനി കൊല്ലപ്പെട്ടതായി അമേരിക്കയും ഇസ്രയേലും അവകാശപ്പെട്ടിരുന്നു. എന്നാൽ അപ്പോഴെല്ലാം അത് ഇറാൻ നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ കൊല്ലപ്പെട്ട വാർത്ത ഔദ്യോഗികമായി ഇറാൻ പുറത്തു വിട്ടിരിക്കുകയാണ്. ഖമേനിയുടെ മരണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥിരീകരണം.

കൊല്ലപ്പെട്ട ഖമനേയി ചരിത്രത്തിലെ ഏറ്റവും ക്രൂരന്മാരിൽ ഒരാളെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇത് ഇറാാനിലെ ജനങ്ങൾക്ക് മാത്രമല്ല, ഖമേനിയും അദ്ദേഹത്തിന്റെ രക്തദാഹികളായ ഗുണ്ടാസംഘങ്ങളും ചേർന്ന് കൊലപ്പെടുത്തുകയും അംഗഭംഗം വരുത്തുകയും ചെയ്ത എല്ലാ അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കും ലഭിച്ച നീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും അതിനൂതനമായ ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇസ്രായേലുമായി ചേർന്ന് നടത്തിയ ഈ നീക്കത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിനോ അതോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കോ ഒന്നും ചെയ്യാനായില്ല. ഇറാനിയൻ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ ഒരേ ഒരു അവസരമാണിത്.

ഐ.ആർ.ജി.സി, സൈന്യം, മറ്റ് സുരക്ഷാപോലീസ് സേനാംഗങ്ങൾ എന്നിവരിൽ പലരും ഇനി പോരാടാൻ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളിൽ നിന്ന് ഇളവ് പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് അറിയാൻ കഴിയുന്നത്. ഞാൻ ഇന്നലെ രാത്രി പറഞ്ഞതുപോലെ, ‘ഇപ്പോൾ അവർക്ക് ഇളവ് ലഭിക്കും, വൈകിയാൽ മരണം മാത്രമായിരിക്കും ഫലം!’

ഐ.ആർ.ജി.സിയും പോലീസും സമാധാനപരമായി ഇറാനിയൻ ദേശസ്‌നേഹികളുമായി ഒന്നുചേർന്ന് പ്രവർത്തിക്കുമെന്നും, രാജ്യത്തെ അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഖമിനേയി കൊല്ലപ്പെടുക മാത്രമല്ല, ഒറ്റ ദിവസം കൊണ്ട് ആ രാജ്യം തന്നെ തകർക്കപ്പെടുകയും നാമാവശേഷമാവുകയും ചെയ്തിട്ടുണ്ട് എന്നതിനാൽ ഈ പ്രക്രിയ ഉടൻ ആരംഭിക്കേണ്ടതുണ്ട്.

എങ്കിലും, മധ്യേഷ്യയിലും തീർച്ചയായും ലോകമെമ്പാടും സമാധാനം സ്ഥാപിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നത് വരെ, കൃത്യമായ ലക്ഷ്യസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള കനത്ത ബോംബാക്രമണം ഈ ആഴ്ചയിലുടനീളം തടസ്സമില്ലാതെ തുടരും!’ അദ്ദേഹം പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...