കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ക്രിസ്മസ്–പുതുവത്സര ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നഷ്ടപ്പെട്ടതായി പരാതി; ടിക്കറ്റ് സമർപ്പിച്ച് മറ്റൊരാൾ

കാഞ്ഞിരപ്പള്ളി: ക്രിസ്മസ്–പുതുവത്സര ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നഷ്ടപ്പെട്ടതായി കാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ.കെ. സജിമോൻ പൊലീസിൽ പരാതി നൽകി. ഇപ്പോൾ ട്രാവൽസ് നടത്തുകയാണ് സജിമോൻ.

ക്രിസ്മസ്–പുതുവത്സര ലോട്ടറിയുടെ നറുക്കെടുപ്പ് ജനുവരി 24 നായിരുന്നു. XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ടിക്കറ്റ് നഷ്ടപ്പെട്ടതായി കാട്ടി കോടതിയേയും സജിമോൻ സമീപിച്ചു. 20 കോടിയാണ് സമ്മാനത്തുക.

പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടെ, ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് മറ്റൊരാൾ ലോട്ടറി വകുപ്പിൽ സമർപ്പിച്ചു.

പരാതിയിൽ പറയുന്നതിങ്ങനെ: തന്റെ വണ്ടി വിളിച്ച് ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികൾ വണ്ടിയിൽ നെയ്‌പാത്രം മറന്നുവച്ചു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം നെയ്‌പാത്രം കുറിയറിൽ അയച്ചു കൊടുത്തു. അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചു. പിറവത്തെ കുറിയർ സ്ഥാപനത്തിൽനിന്നാണ് പാത്രം അയച്ചത്. കുറിയർ സ്ഥാപനത്തെ അറിയിച്ചെങ്കിലും ടിക്കറ്റ് തിരികെ ലഭിച്ചില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സജിമോന്റെ മൊഴി രേഖപ്പെടുത്തി. കുറിയർ സ്ഥാപനത്തിൽ ദിവസങ്ങൾക്കു മുൻപ് പരിശോധന നടത്തി.

സജിമോൻ മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ടിക്കറ്റെടുത്തത്. ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നു.

എന്നാൽ, ഒന്നാം സമ്മാനം നേടിയയാൾ ടിക്കറ്റ് ഹാജരാക്കിയതായി ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മലയാളിയാണ് ടിക്കറ്റ് ഹാജരാക്കിയത്.

സജിമോന്റെ വാദങ്ങളിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.അതേസമയം ലോട്ടറി വകുപ്പ് പണം കൈമാറിയിട്ടില്ല തുടർനടപടികൾ കോടതിയുടെ നിർദേശാനുസരണമായിരിക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...