അന്താരാഷ്ട്ര വാർത്തകായികംകൗതുകങ്ങൾ

ഓസ്ട്രേലിയയിൽ ഹോട്ടൽ ബില്ലടച്ചില്ല, കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് തെരുവിൽ കഴിയേണ്ടിവന്നത് ആറ് മണിക്കൂർ

കാൻബറ: ഓസ്‌ട്രേലിയയിലെ കാൻബറയിൽ എത്തിയ പാകിസ്താൻ ഹോക്കി ടീമിന് ഹോട്ടൽ ബില്ലുകൾ മുൻകൂട്ടി അടയ്ക്കാത്തതിനെത്തുടർന്ന് തെരുവിൽ അലയേണ്ടിവന്നത് മണിക്കൂറുകൾ. ലാഹോറിൽനിന്ന് 24 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം ഓസ്‌ട്രേലിയയിലെത്തിയ ടീമിനാണ് ഈ ദുരനുഭവം. മുൻകൂട്ടി പണമടയ്ക്കാത്തതിനാൽ റൂം ബുക്കിങ് റദ്ദാക്കിയിരിക്കുന്നുവെന്നായിരുന്നു ഹോട്ടൽ അധികൃതർ അറിയിച്ചത്. ഇതോടെ ആറ് മണിക്കൂറോളമാണ് ടീമിന് നഗരത്തിൽ അലയേണ്ടി വന്നത്.

ക്യാപ്റ്റൻ അമ്മാദ് ഷക്കീൽ ബട്ടാണ് ഈ ദുരനുഭവം തുറന്നുപറഞ്ഞത്. താരങ്ങൾ തന്നെ ഭക്ഷണം പാകംചെയ്തും പാത്രം കഴുകിയും മുറികൾ വൃത്തിയാക്കിയുമാണ് പിന്നീട് കഴിഞ്ഞത്. ഈ മാനസിക സമ്മർദം കളിയെ ബാധിക്കുകയും ആറ് മത്സരങ്ങളിലും പാകിസ്താൻ തോൽക്കുകയും ചെയ്തു. പാകിസ്താൻ ഹോക്കി ഫെഡറേഷന്റെ കെടുകാര്യസ്ഥത ഈ ദുരനുഭവങ്ങൾക്ക് കാരണമായെന്നാണ് വിമർശനം.

അതേസമയം, അതിഥികൾക്ക് മുറി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഹോട്ടൽ മാനേജ്‌മെന്റിനുണ്ട്. ബുക്കിങ് സമയത്തോ ചെക്ക്-ഇൻ സമയത്തോ ഹോട്ടലുകൾ ആവശ്യപ്പെടുന്ന പണമോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ നൽകാൻ സാധിച്ചില്ലെങ്കിൽ, ഉടമ്പടി ലംഘിച്ചതായി കണക്കാക്കി ഹോട്ടലിന് മുറി നിഷേധിക്കാം.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...