കൗതുകങ്ങൾ

ലോകചരിത്രത്തിലെ ഏറ്റവും വലിയ നെഞ്ച് അളവ്; 484 കിലോഗ്രാം ഭാരം: റോബർട്ട് ഏൾ ഹ്യൂസിന്റെ അസാധാരണ കഥ

ഇലിനോയ് : സാധാരണയായി പുരുഷന്മാരിൽ ശരാശരി നെഞ്ച് അളവ് 37 മുതൽ 42 ഇഞ്ച് (94 – 107 സെ.മീ) വരെയാണ്. ശരീരഘടനയ്ക്ക് അനുസൃതമായി ഇതിന് മാറ്റം വരാം. പക്ഷേ ലോകചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ നെഞ്ച് അളവ് 124 ഇഞ്ച് (315 സെന്റീമീറ്റർ) ആണ്. അവിശ്വസനീയമായി തോന്നുന്ന ഈ നെഞ്ച് അളവുള്ള വ്യക്തിയുടെ പേര് റോബർട്ട് ഏൾ ഹ്യൂസ് എന്നാണ്.

മിസോറിയിലെ മോണ്ടിസെല്ലോയിൽ 1926 ലാണ് റോബർട്ട് ജനിച്ചത്. 5.101 കിലോഗ്രാം തൂക്കമാണ് ജനനസമയത്ത് ഉണ്ടായിരുന്നത്. അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് നവജാത ശിശുക്കൾക്ക് ഇത്രയും ഭാരമുണ്ടാകുന്നത്. അഞ്ച് മാസം പ്രായമുള്ളപ്പോൾ കുഞ്ഞ് റോബർട്ടിനെ വില്ലൻ ചുമ അലട്ടി. രോഗം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ഇത് പിൽക്കാലത്ത് അനിയന്ത്രിതമായ ശരീരഭാരം റോബർട്ടിനെ അലട്ടുന്നതിന് കാരണമായി എന്നാണ് ഡോക്ടർമാരുടെ നിഗമനം.

റോബർട്ടിന്റെ കുടുംബം ഇലിനോയിലേക്ക് താമസം മാറി. ആറാം വയസ്സിൽ 90.72 കിലോഗ്രാം, 10-ാം വയസ്സിൽ 172.37 കിലോഗ്രാം എന്നിങ്ങനെ അസാധാരണമായ ശരീരഭാരം വർധിച്ചു. ഭാരം കാരണം റോബർട്ടിന് ഏഴാം ക്ലാസിൽ സ്കൂളിൽ പോയി പഠിക്കുന്നതിന് വിരമിക്കേണ്ടി വന്നു. പക്ഷേ വായനയും പ്രിയപ്പെട്ടവരുമായുള്ള സംഭാഷണങ്ങളിലൂടെയും റോബർട്ട് അറിവ് നേടി. പ്രത്യേകം നിർമിച്ച ബെഞ്ചിൽ കൗതുകം കാരണം തന്നെ കാണാൻ വരുന്ന സന്ദർശകരെ റോബർട്ട് സ്വാഗതം ചെയ്തിരുന്നു.

അമ്മ മരിച്ചതോടെ പ്രാദേശിക മേളകളിലും കാർണിവലുകളിലും പ്രത്യക്ഷപ്പെട്ട് റോബർട്ട് ഉപജീവനം നടത്താൻ തുടങ്ങി. സ്വന്തം ഫോട്ടോകൾ വിൽക്കുകയും തന്നെ കാണാൻ വന്നവരുമായി ജീവിത കഥ പറഞ്ഞുമെല്ലാം റോബർട്ട് സന്ദർശകരുടെ മനംകവർന്നു.

27-ാം വയസ്സിൽ, റോബർട്ട് ഒരു റോഡ് ഷോയുടെ ഭാഗമായി. കൂടുതലായി അമേരിക്ക കാണാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനാണ് റോബർട്ട് പുതിയ യാത്ര തുടങ്ങിയത്. ഇതിന് സഹോദരൻ ഗൈയുടെയും സഹോദരി ലില്ലിയന്റെയും പിന്തുണയുണ്ടായിരുന്നു. ഈ സമയത്ത്, റോബർട്ടിന് ഏകദേശം 408.23 കിലോഗ്രാം ഭാരം ഉണ്ടായിരുന്നു. വടിയുടെ സഹായത്തോടെയാണ് റോബർട്ട് നടന്നിരുന്നത്. ഇത്രയും ഭാരമുണ്ടായിട്ടും നടന്ന അപൂർവ വ്യക്തികളുടെ ഗണത്തിലാണ് റോബർട്ട് ഇടംപിടിച്ചിരിക്കുന്നത്.

പിന്നീട് റോബർട്ടിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. 1958 ജൂലൈയിൽ, ഇൻഡ്യാനയിലെ പര്യടനത്തിനിടയിൽ, റോബർട്ടിന് അഞ്ചാംപനിയും യൂറിയയും ബാധിച്ചു. താമസിയാതെ, വെറും 32 വയസ്സുള്ളപ്പോൾ 484 കിലോഗ്രാം ഭാരമുള്ള റോബർട്ട് വിടവാങ്ങി. ശവപ്പെട്ടി ക്രെയിൻ ഉപയോഗിച്ച് നിലത്തേക്ക് ഇറക്കേണ്ടിവന്നു. അത്രമേൽ ഭാരമായിരുന്നു മരണത്തിന് പോലും തോൽപ്പിക്കാൻ സാധിക്കാത്ത ചരിത്രമെഴുതിയ റോബർട്ടിന് അവസാനനിമിഷം പോലും ഉണ്ടായിരുന്നത്.


Report ഷിജോ മാത്യു ജോസഫ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

ആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

ആകാശത്ത് വിസ്മയമൊരുക്കി അപൂർവ്വ ‘ബ്ലൂ മൂൺ’

വാനനിരീക്ഷകർക്ക് ആനന്ദക്കാഴ്ചയൊരുക്കാൻ ഈ ആഴ്ച അവസാനം അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകും. ഒരൊറ്റ മാസത്തിൽ...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

ട്രക്കിനുള്ളിലിരുന്ന നായ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ചു; വഴിയാത്രക്കാരിക്ക് പരിക്ക്

നെബ്രാസ്ക: നെബ്രാസ്കയിലുള്ള സ്കോട്ട്സ്ബ്ലഫ് നഗരത്തിൽ ട്രക്കിനുള്ളിലിരുന്ന വളർത്തുനായ അബദ്ധത്തിൽ ഷോട്ട്ഗൺ പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വഴിയാത്രക്കാരിക്ക് വെടിയേറ്റു....

അമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾപ്രധാന വാർത്ത

ഭാര്യയ്‌ക്കൊപ്പം താജ്‌‌‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ആഗ്ര: ഭാര്യയ്‌ക്കൊപ്പം താജ്‌‌‌മഹൽ സന്ദർശിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. നാല് ദിവസത്തെ ഔദ്യോഗിക...