അമേരിക്കൻ വാർത്ത

‘ഒരുമ’ നയിക്കുന്ന സാറ്റ് ഡയഗ്നോസ്റ്റിക് ടെസ്റ്റും ശില്പശാലയും

ഹ്യുസ്റ്റൺ: ഷുഗർലാൻഡ് റിവർസ്റ്റോൺ മലയാളീ കൂട്ടായ്‌മയായ ഒരുമയുടെ 2026 -27  വർഷത്തെ നവ സാരഥ്യം ഡോ : ജോസ് തൈപ്പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തനക്ഷമമായി കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സംഭാവനകൾ നല്കാൻ ഒരുമ പ്രതിജ്ഞാബദ്ധമാണ് . അതിനു മുന്നോടിയായി ഈ പുതു നേതൃത്വത്തിന്റെ പ്രഥമ സംരഭമായ സാറ്റ്  ഡയഗ്നോസ്റ്റിക് ടെസ്റ്റും  ശില്പശാലയും ഈ മാസം 28 ഉച്ച തിരിഞ്ഞു 1 മണി മുതൽ 5 മണി വരെ മിസ്സോറി സിറ്റിയിലുള്ള അപ്പന ബസാർ പാർട്ടി ഹാളിൽ വെച്ച് നടത്തുന്നതാണ്. 

കലാലയ വിദ്യാഭ്യാസത്തിലേക്കുള്ള  ആദ്യ കാൽവെപ്പായ ഈ സാറ്റ് പരീക്ഷ പരിശീലനം ഒരുമയും, ശ്രീ രാമാനാ അറ്റ്മകുരു അധ്യക്ഷനായുള്ള ഉന്നത വിദ്യാഭ്യാസ പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ രാമാനാ  ഗ്രൂപ്പും ചേർന്നാണ് സമർപ്പിക്കുന്നത്. ഇതിനോടകം പങ്കാളികൾ ആകാത്ത വിദ്യാർഥികൾ ഇതിൽ പങ്കാളികൾ ആകാൻ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം രെജിസ്ട്രേഷൻ നിർബന്ധമായും ചെയ്യേണ്ടതാണ് . ഒരുമ സംഘടനാ കുടുംബത്തിലെ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതോടൊപ്പം മറ്റ് സബ്ഡിവിഷനിലെ അവരുടെ സുഹൃത്തുക്കളെ ക്കൂടി ഈ സംരംഭത്തിൽ പങ്കാളികളാക്കാൻ താത്പര്യപ്പെടുന്നു.

Report ജോസഫ് തോമസ്, ഹ്യുസ്റ്റൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...