അമേരിക്കൻ വാർത്ത

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച ഫ്രൈഡേ ഫാസ്റ്റിംഗ് പ്രയർ അംഗങ്ങൾ രാജീവ് സുകു അച്ചന് യാത്ര അയപ്പ് നൽകി

ഡാളസ് : കഴിഞ്ഞ മൂന്നു വർഷത്തെ സ്‌തുത്യർഹമായ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങി പോകുന്ന സി എസ് ഐ കോൺഗ്രിയേഷൻ ഗാർലാൻഡ് ഇടവക വികാരി റവ. രാജീവ് സുകു അച്ചന് ഡാളസ് സെന്റ് പോൾസ് ഫ്രൈഡേ ഫാസ്റ്റിംഗ് പ്രയർ ഗ്രൂപ്പ് അംഗങ്ങൾ സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി.

ഫെബ്രുവരി 13 വെള്ളിയാഴ്ച നടത്തിയ ഫ്രൈഡേ പ്രയറിൽ മുഖ്യ പ്രാസംഗികൻ സുകു അച്ചൻ ആയിരുന്നു. ഉപവാസ പ്രാത്ഥനയോടു അനുബന്ധിച്ചു നടത്തിയ ലളിതമായ യാത്ര അയപ്പ് യോഗത്തിൽ ഇടവക വികാരി റെജിൻ അച്ചൻ അധ്യക്ഷത വഹിച്ചു.

പ്രസ്തുത യോഗത്തിൽ കെ എസ് മാത്യു,   സാറാ ചെറിയാൻ, എം സി അലക്സാണ്ടർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.

പ്രയർ ഗ്രൂപ്പ് അംഗങ്ങൾ ശേഖരിച്ച സമ്മാന തുക പ്രയർ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു എൻ വി എബ്രഹാം സ്നേഹപൂർവ്വം സുകു അച്ചനു നൽകി.
റവ.രാജീവ് സുകു അച്ചന്റേയും കൊച്ചമ്മയുടെയും പ്രസംഗത്തോട് കൂടി യോഗം അവസാനിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവര്ക്കും സ്നേഹ വിരുന്നു ഒരുക്കിയിരുന്നു.

Report എബി മക്കപ്പുഴ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...