കൗതുകങ്ങൾ

കൈലാസ പർവത താഴ്‌വരയിൽ ഐസ് പ്രതലത്തിൽ മഹാദേവ ചിത്രം വരച്ചു ഡാവിഞ്ചി സുരേഷ്

കൊടുങ്ങല്ലൂർ: ലഡാക്കിലെ കൈലാസ പർവത താഴ്‌വരയിൽ ഐസ് കട്ടയായി മാറിയ പ്രതലത്തിൽ ചിത്രകാരനും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് മഹാദേവ ചിത്രം വരച്ചു. വിവിധ മാധ്യമങ്ങളിൽ ചിത്ര രചന ചെയ്യാനുള്ള ശ്രമത്തിലാണ് സുരേഷ്. ഇതിന്റെ ഭാഗമായാണു ഐസ് കട്ടയിൽ പെയ്ന്റിങ് പൂർത്തിയാക്കിയത്.

70 അടി വലുപ്പത്തിൽ ആണ് ചിത്രം വരച്ചത്. കഴിഞ്ഞ ഒൻപതിന് ആണ് പുതിയ ദൗത്യവുമായി ഡാവിഞ്ചി സുരേഷും സംഘവും ലഡാക്കിൽ എത്തിയത്. കൈലാസം മെഡിറ്റേഷൻ ആശ്രമം ആൻഡ് ഗ്ലോബൽ ട്രസ്റ്റ് ആണ് സഹായം നൽകിയത്.

കൈലാസം ഗ്ലോബൽ ട്രസ്റ്റ് പ്രതിനിധി ആചാര്യ ആർ.വിശ്വനാഥൻ, ക്യാമറമാൻ സിംബാദ്, സുരേഷിന്റെ മകൻ ഇന്ദ്രജിത് ഡാവിഞ്ചി എന്നിവരാണ് യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. ഒട്ടേറെ പരീക്ഷണങ്ങൾക്കുശേഷം, എമൽഷൻ സ്റ്റയിനറുകൾ ഉപയോഗിച്ച് ആറു മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. പത്തുമണിക്കൂറിനു ശേഷമാണ് ചിത്രം അലിഞ്ഞു തുടങ്ങിയത്.

കൊടുങ്ങല്ലൂർ സ്വദേശി മേജർ ജനറൽ ഡോ. പി.വിവേകാനന്ദനാണ് ഇതിനു വേണ്ട അനുമതി പത്രം ലഭിക്കാൻ സഹായിച്ചത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...