അമേരിക്കൻ വാർത്ത

ഓക്‌ലഹോമയിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി

ഓക്‌ലഹോമ സിറ്റി : അമേരിക്കയിലെ ഓക്‌ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45-കാരനായ കെൻഡ്രിക് എ. സിംപ്സണെയാണ് വ്യാഴാഴ്ച രാവിലെ മാരകമായ വിഷമിശ്രിതം കുത്തിവച്ച് വധിച്ചത്.

2005-ലെ കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന് ന്യൂ ഓർലിയൻസിൽ നിന്നും അഭയാർഥിയായി ഓക്‌ലഹോയിൽ എത്തിയ വ്യക്തിയാണ് സിംപ്സൺ. 2006-ൽ ഓക്‌ലഹോമ സിറ്റിയിലെ ഒരു ക്ലബ്ബിലുണ്ടായ തർക്കത്തെത്തുടർന്ന് ഗ്ലെൻ പാമർ (20), ആന്റണി ജോൺസ് (19) എന്നിവരെ വെടിവച്ചു കൊന്നു. യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ സിംപ്സൺ അസാൾട്ട് റൈഫിൾ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിർത്തു. കഴിഞ്ഞ മാസം സിംപ്സൺ സമർപ്പിച്ച ദയാഹർജി കോടതി തള്ളിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുവെന്ന് ഓക്‌ലഹോമ അറ്റോർണി ജനറൽ ജെന്റ്‌നർ ഡ്രമ്മണ്ട് പ്രതികരിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...